ആലപ്പുഴ : കൊറോണ സംശയത്തില്‍ തൃശൂരില്‍ നിരീക്ഷണത്തിലായിരുന്ന ചേര്‍ത്തല സ്വദേശികള്‍ മുങ്ങിയെന്ന് പരാതി. ചേര്‍ത്തല വെല്ലപ്പാട്ടില്‍ ആനന്ദ് ജോസഫ്, എല്‍സമ്മ ജോസഫ് എന്നിവരെയാണ് നിരീക്ഷണത്തിലിരിക്കെ കാണാതായത്.
മാര്‍ച്ച് ഒമ്പതിന് ദുബായില്‍ നിന്നെത്തിയ ഇവര്‍ 16 മുതല്‍ മേലൂരിലെ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് ഇവര്‍ മുങ്ങിയെന്നാണ് പരാതി. മേലൂര്‍ പഞ്ചായത്ത് സെക്രട്ടറിയാണ് ചേര്‍ത്തല നഗരസഭാ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചത്. ഇതേത്തുടര്‍ന്ന് ചേര്‍ത്തല നഗരസഭ പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് പൊലീസ് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ തൃശൂരില്‍ നല്‍കിയ മേല്‍വിലാസം തെറ്റാണോ എന്ന് സംശയമുണ്ട്. ഇരുവരെയും കണ്ടെത്താനായി മേല്‍വിലാസം എല്ലാ നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്. പൊലീസും അന്വേഷണം തുടരുകയാണ്.