ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവം 4ന് ഉച്ചയ്ക്കു 12 മുതൽ 4 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പ്രഥമ ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവം 4ന് ഉച്ചയ്ക്കു 12 മുതൽ 4 വരെ നടക്കും. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന്റെ ചെറുകോൽ സുബ്രഹ്മണ്യ സ്വാമിക്ഷേത്ര കടവിൽനിന്നു ജലോത്സവം ആരംഭിക്കും. ജലോത്സവം ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ ഉദ്ഘാടനം ചെയ്യും. ചെറുകോൽ 712ാം നമ്പർ എൻഎസ്എസ് കരയോഗവും തിരുവനന്തപുരം ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഫൗണ്ടേഷനും ചേർന്നാണു ജലോത്സവം സംഘടിപ്പിക്കുന്നത്.

ജലഘോഷയാത്രയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും റാന്നി എംഎൽഎ പ്രമോദ് നാരായണൻ നിർവഹിക്കും. ജലോത്സവത്തിനോട് അനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനം എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ വി.ആർ.രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പി.ആർ.രാജീവ് മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. എ, ബി ബാച്ചുകളിലായി 15 പള്ളിയോടങ്ങൾ മത്സരിക്കുമെന്നു കരയോഗം പ്രസി‍ഡന്റ് സി.കെ.ഹരിചന്ദ്രൻ, പി.ആർ.രാജീവ്, വി.എസ്.ഹരികുമാർ, കെ.ബി.ശശികുമാർ എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...