ചെറുകുളഞ്ഞി വിജ്ഞാനകൈരളി വായനശാലയുടെ പത്താം വാർഷികാഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ചെറുകുളഞ്ഞി വിജ്ഞാനകൈരളി വായനശാലയുടെ പത്താം വാർഷികാഘോഷ ഭാഗമായ ലഹരിവിരുദ്ധ ബോധവത്‍കരണക്ലാസ്, ഗുരുവന്ദനം, ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനം, പൊതുസമ്മേളനം എന്നിവ നടന്നു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ഡോ. കെ.ജെ. സുരേഷ് അധ്യക്ഷത വഹിച്ചു. ഗുരുനാഥൻ കെ.എൻ. രവീന്ദ്രനാഥപിള്ളയെ ഗുരുവന്ദനത്തിന്റെ ഭാഗമായി ആദരിച്ചു. വിവിധരംഗങ്ങളിൽ മികവുതെളിയിച്ച ഡോ. എസ്. വൈഷ്ണജ, പ്രശാന്ത് അമൃതം, അക്ഷയ സന്തോഷ്,

ആദിദേവ്, പ്രതീക്ഷ പ്രമോദ് വിവിധ പരീക്ഷകളിൽ മികച്ചവിജയം കൈവരിച്ച ശ്രീഹരി എസ്. പിള്ള, കീർത്തന അജിത്ത്, ശബരി എസ്. പിള്ള, ശ്രീനിധി പി. നായർ, വൈഗ പി. നായർ എന്നിവരെ അനുമോദിച്ചു. വായനശാല നടത്തിയ കലാസാഹിത്യ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനവിതരണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ എസ്. അഭിറാം ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. ലീലാ ഗംഗാധരൻ, സാബു പാരുമലയിൽ, ശാന്ത ജി. നായർ, രാജലക്ഷ്മി, സിന്ധു പ്രസാദ്, കെ.സി. ഗോപിനാഥൻനായർ, എസ്. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....