തൃശ്ശൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തൃശ്ശൂരിലെ ചെറുതുരുത്തിയിലാണ് സംഭവം. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടായ ചിത്രയെയാണ് ഭര്‍ത്താവ് അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകം നടത്തിയ ഭര്‍ത്താവ് മോഹനന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ചിത്രയും ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹമോചന കേസും നടക്കുന്നുണ്ട്. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിന്റെ സൂപ്രണ്ട് ആണ് ചിത്ര.