Wednesday, December 6, 2023 7:11 am

ശബരിമല യുവതി പ്രവേശനം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശി ; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പദ്മകുമാര്‍

പത്തനംതിട്ട: പോയ മണ്ഡല കാലത്ത് ശബരിമല യുവതിപ്രവേശന വിഷയം ഇത്രയും വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശി ആണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പദ്മകുമാര്‍. യുവതി പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി വന്ന നാളുകളില്‍ തന്നെ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നുവെന്ന് പദ്മകുമാര്‍ പറഞ്ഞു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

മാത്രമല്ല, പ്രത്യാഘാതങ്ങള്‍ ഏറെയുള്ളതിനാല്‍ മണ്ഡലകാലത്ത് യുവതീപ്രവേശത്തില്‍ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നെന്നും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ നടന്ന സംഘടനാ ചര്‍ച്ചയില്‍ പദ്മകുമാര്‍ പറഞ്ഞു. അനിവാര്യം അല്ലെങ്കില്‍ മാസപൂജ കാലത്ത് മാത്രം യുവതി പ്രവേശനം അനുവദിക്കുന്നത് ആലോചിക്കണമെന്ന് നിര്‍ദേശിച്ചു. അങ്ങനെയെങ്കില്‍ സംഘര്‍ഷം ഒഴിവാക്കാനാകും എന്ന് ചിലരുടെ ഉറപ്പ് തനിക്ക് ലഭിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇതെല്ലാം തള്ളുകയായിരുന്നു. – പദ്മകുമാര്‍ പറഞ്ഞു.

തനിക്ക് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത്  കാലാവധി നീട്ടി നല്‍കാതിരുന്നത് കണ്ണൂര്‍ ജില്ലക്കാരനല്ലായിരുന്നതിനാലാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്നും ഒറ്റപ്പെടുത്തുന്ന പീഡനങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായില്ല. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി നീട്ടിക്കൊടുത്ത മുന്‍ ബി.ജെ.പി. നേതാവ് ഒ.കെ. വാസുവിനു നല്‍കിയ പരിഗണനപോലും കിട്ടിയില്ല. – പദ്മകുമാര്‍ പറഞ്ഞു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശ്ശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക്

0
തൃശ്ശൂർ : തൃശ്ശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു....

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ് ; അമ്മയേയും സുഹൃത്തിനേയും ഇന്ന് കോടതിയിൽ ഹാജരാക്കും

0
എറണാകുളം : കലൂരിൽ ഒന്നരമാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...

ഇന്ത്യ സഖ്യത്തിൽ നേതാവിനായി തർക്കം മുറുകുന്നു

0
ദില്ലി : പ്രതിപക്ഷത്തിൻ്റെ ഇന്ത്യ സഖ്യത്തിൽ നേതാവിനായി തർക്കം മുറുകുന്നു. നിതീഷ്...

കാർബൺരഹിത രാജ്യമാകാൻ യുഎഇക്ക് 27,200 കോടി ഡോളർ വാഗ്ദാനം

0
ദുബായ് : 2050 ആകുമ്പോഴേക്കും കാർബൺ രഹിത രാജ്യമെന്ന യുഎഇയുടെ സ്വപ്നം...