കോട്ടയം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. റവന്യൂവകുപ്പാണ് ഉത്തരവിറക്കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2263.13 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് റവന്യൂവകുപ്പ് അനുമതി നല്കി. നഷ്ടപരിഹാരതുക പാലാ കോടതിയില്‍ കെട്ടിവെയ്ക്കും. ഉടമസ്ഥാവകാശതര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് പണം കെട്ടിവെയ്ക്കുന്നത്. ഉടമസ്ഥാവകാശം സര്‍ക്കാരിനെന്ന് ചൂണ്ടിക്കാട്ടി പാലാ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ; 2263.13 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് അനുമതി
RECENT NEWS
Advertisment