റാന്നി: സംസ്ഥാന സർക്കാർറീ-ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നചെത്തോംങ്കര-മേലേപ്പടി-ചെല്ലക്കാട് റോഡിന്‍റെ നിർമ്മാണോദ്ഘാടനം നടത്തി. അഡ്വ. പ്രമോദ് നാരായണൻ എം.എല്‍.എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽകുമാർ അധ്യക്ഷത വഹിച്ചു.
രാജു ഏബ്രഹാം എക്സ്. എം.എല്‍.എ,ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, ബ്ലോക്ക് പഞ്ചായത്തംഗം എം.എസ്സുജ,ഗ്രാമ പഞ്ചായത്തംഗങ്ങളായജിജി വർഗീസ്, അനിയൻ വളയനാട്ട്,കെ.കെ സുരേന്ദ്രൻ, അനു ടി. ശാമുവേൽ,വർഗീസ് ജോർജ്,അഡ്വ.ഷിജു ജോർജ്,സുരേഷ് കുമാർ,റിഫിന്‍ ജോണ്‍ എന്നിവർ പ്രസംഗിച്ചു.