ആലപ്പുഴ: ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മാവേലിക്കര, കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കും.
13 കരകളില്‍ നിന്ന് ക്ഷേത്രത്തിന് മുന്നിലേക്ക് പുറപ്പെടുന്ന കെട്ടുകാഴ്ചകളാണ് കുംഭഭരണി നാളില്‍ നാട്ടിലെ ഏറ്റവും വലിയ ആകര്‍ഷണം. ഭഗവതിയുടെ പുറത്തെഴുന്നള്ളത്ത് മുതല്‍ കൊടുങ്ങല്ലൂരിലേക്കുള്ള പുറപ്പാട് വരെയാണ് ചെട്ടിക്കുളങ്ങരയ്ക്ക് ഉത്സവകാലം. കരുത്തും കലയും ചേരുന്ന കെട്ടുകാഴ്ചകള്‍, ഭഗവതിയ്ക്ക് ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന കുത്തിയോട്ടം എന്നിവയെല്ലാം പ്രത്യേകതകളാണ്. കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തില്‍ വെടിക്കെട്ട് നിബന്ധനകളോടെ നടത്തുന്നതിന് അനുമതി നല്‍കി.
ഉത്സവുമായി ബന്ധപ്പെട്ട് മാരാരിക്കുളം വടക്ക് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 31, റീസര്‍വ്വെ നമ്പര്‍ 63/2-ല്‍ പെട്ട സ്ഥലത്ത് ഫെബ്രുവരി 18, 19 തീയതികളില്‍ രാത്രി എട്ടു മുതല്‍ 8.30 വരെ നിബന്ധനകളോടെ പ്രദര്‍ശന വെടിക്കെട്ട് നടത്തുന്നതിനാണ് അനുമതി കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറിയ്ക്ക് അനുമതി നല്‍കി ജില്ല കളക്ടറാണ് ഉത്തരവിട്ടത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.