പ്രിയങ്ക ഇന്ന് ഛത്തീസ്ഗഢില്‍ ; വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

റായ്പൂർ : കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് ഛത്തീസ്ഗഢിൽ എത്തും. നവംബർ 7ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിൽ കൂടുതൽ വാഗ്ദാനങ്ങളുമായാണ് കോൺഗ്രസ് പ്രചാരണത്തിനിറങ്ങുന്നത്. ഭൂരഹിതരായ കർഷകർക്ക് ഇൻസന്റീവ് ഏഴായിരത്തിൽ നിന്ന് പതിനായിരമാക്കി ഉയർത്തും എന്ന വമ്പന്‍ പ്രഖ്യാപനം നടത്തി. ഗോതമ്പിന് താങ്ങുവില ക്വിന്റലിന് 3000 ആയി വർധിപ്പിക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഭാനുപ്രതാപൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് എത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. കൂടാതെ എല്‍കെജി മുതല്‍ ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.

സർക്കാർ സ്കൂളുകളില്‍ വിദ്യാഭ്യാസത്തിനായി ഒരു രൂപ പോലും ചിലവഴിക്കേണ്ടിവരില്ല. ബീഡി തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 4,000 രൂപ വീതം രാജീവ് ഗാന്ധി പ്രോത്സാഹന്‍ യോജന പദ്ധതിയില്‍ ധനസഹായം നല്‍കും. കോണ്‍ഗ്രസിന് തുടര്‍ഭരണം ലഭിച്ചാല്‍ ജാതി സെന്‍സസ് നടപ്പാക്കും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ യുവ വോട്ടർമാരെ ആകർഷിക്കാൻ മാരത്തൺ ഓട്ടവും കോൺഗ്രസ് നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപിയും ശക്തമായ പ്രചാരണത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കൾ വരും ദിവസങ്ങളിൽ ഛത്തീസ്ഗഢിൽ എത്തും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടന്നു

0
പന്തളം: തട്ടയിൽ 4371 മല്ലിക കിഴക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ  ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ...

ആൾദൈവം ബലാത്സം​ഗം ചെയ്തത് 15 വർഷത്തോളം ; യുവതിയുടെ പരാതിയിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ...

0
പൂനെ : ലൈംഗിക ചൂഷണം, വഞ്ചന, മാനസിക-ശാരീരിക പീഡനം തുടങ്ങിയ ഗുരുതര...

തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു

0
പന്തളം: തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ  പ്രവർത്തനോദ്ഘാടനവും...

ഗവിയിലെ അംഗനവാടി അധ്യാപികയുടെ മരണം : പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

0
ഗവി: ഗവിയില്‍ അംഗനവാടി അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയം. യുവതിയെ പീഡനത്തിന് ഇരയാക്കിയശേഷം...