ഛത്തീസ്ഗഡ് മുൻ മന്ത്രിയുടെ വസതിയിൽ ആദായ നികുതി റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ഛത്തീസ്ഗഡ് : കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുൻ മന്ത്രിയുമായ അമർജീത് ഭഗത്തിൻ്റെ വസതിയിൽ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ്. അംബികാപൂരിലെ വസതിയിലാണ് പരിശോധന. ഛത്തീസ്ഗഡിൽ നിന്നും മധ്യപ്രദേശിൽ നിന്നുമുള്ള സംയുക്ത സംഘം ഇന്ന് രാവിലെ 6 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. പതിനഞ്ചോളം ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ മുതൽ ഐടി സംഘം രേഖകൾ പരിശോധിച്ചുവരികയാണ്. ഇതോടൊപ്പം മുൻ മന്ത്രിയുടെ അനുയായികളെയും ചോദ്യം ചെയ്യുന്നുണ്ട്. ഭഗത്തിൻ്റെ വീടിന് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

നടപടിക്ക് പിന്നിലെ കാരണം ആദായനികുതി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കൽക്കരി ലെവി അഴിമതി ആരോപണത്തിൽ സംസ്ഥാന സാമ്പത്തിക കുറ്റകൃത്യ വിഭാഗം/ആൻ്റി കറപ്ഷൻ ബ്യൂറോ നൽകിയ എഫ്ഐആറിൽ പേരുള്ള 35 പ്രതികളിൽ ഒരാളാണ് അദ്ദേഹം. മുൻ കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് നടന്ന അഴിമതിയെക്കുറിച്ച് ഇഡിയും അന്വേഷണം നടത്തുണ്ട്. മുൻ ഭൂപേഷ് ബാഗേൽ സർക്കാരി ഭക്ഷ്യ സിവിൽ സപ്ലൈസ്, സാമ്പത്തിക ശാസ്ത്രം, ആസൂത്രണം തുടങ്ങിയ വകുപ്പുകളാണ് ഭഗത് വഹിച്ചിരുന്നത്. മുൻ മന്ത്രി അമർജീത് ഭഗത്തിന് പുറമെ ഛത്തീസ്ഗഡിലെ നിരവധി ബിൽഡർമാരുടെയും വ്യവസായികളുടെയും വീടുകളിൽ ഐടി റെയ്ഡ് നടത്തുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....