മാവോയിസ്റ്റ് ഭീഷണി നേരിടാൻ സ്ത്രീ ശാക്തീകരണവുമായി ഛത്തിസ്ഗഡ് സർക്കാർ

For full experience, Download our mobile application:
Get it on Google Play

ദന്തേവാഡ: മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ദന്തേവാഡയിൽ സ്ത്രീ ശാക്തീകരണത്തിലൂടെ ഇത് മറികടക്കാനുള്ള ശ്രമത്തിലാണ് ഛത്തിസ്ഗഡ് സ‍ർക്കാർ. പ്രതിമാസം 15,000 രൂപ മുതൽ 20,000 രൂപ വരെ വരുമാനം ലഭിക്കുന്ന കൈത്തറി രംഗത്തേക്ക് കൂടുതൽ സ്ത്രീകളെ എത്തിച്ച് സാമ്പത്തികമായി ശാക്തീകരണം ഉറപ്പാക്കാനാണ് സർക്കാർ ശ്രമം. മാവോയിസ്റ്റ് ആക്രമണങ്ങൾ കാരണം കലുഷിതമായ ദന്തേവാഡയിലെ സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള വഴിയൊരുക്കുകയാണ് സർക്കാർ. നാലു മാസം നീളുന്ന നെയ്ത്ത് പരിശീലന പദ്ധതി. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് സ്റ്റൈപ്പന്‍റും നൽകും. പല ഗ്രാമങ്ങളിലും സ്ത്രീകൾ ഇതിനായി രജിസ്റ്റർ ചെയ്യുന്നു. പരിശീലനം കഴിഞ്ഞ് നെയ്ത്ത് തുടങ്ങുന്നതിനുള്ള യൂണിറ്റുകളും സർക്കാർ ഉറപ്പാക്കുന്നു. ഒരു മീറ്റർ തുണിക്ക് 30 രൂപ സർക്കാർ ഇവർക്ക് നൽകുന്നു. ദിവസേന 5 മുതൽ 6 മണിക്കൂർ ജോലി.

പ്രതിമാസം 15,000 മുതൽ 20,000 രൂപ വരുമാനം. നിയർ നെല്ലനാർ എന്ന പദ്ധതിയുടെ ഭാഗമായാണ് സർക്കാർ വനിതകൾക്കായുളള പരിശീലനം സംഘടിപ്പിക്കുന്നത്. ആദ്യ ബാച്ചിലെ 21 വനിതകൾ ഭൈരംബന്ദ്, ധൂർളി എന്നിവിടങ്ങളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. കൈത്തറി ഉൽപന്നങ്ങളുടെ വിപണനത്തിനും സർക്കാരിൻറെ പ്രത്യേക പദ്ധതികളുണ്ട്. ഗ്രാമങ്ങളിലെ പട്ടിണിയും തൊഴിലില്ലായ്മയുമാണ് പലപ്പോഴും മാവോയിസ്റ്റുകൾ ചൂഷണം ചെയ്യുന്നത്. ഇത് തടയുന്നതിനൊപ്പം കൈത്തറി മേഖലയുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് ഛത്തീസ്ഗഡ് സർക്കാരിൻറെ ഈ പദ്ധതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...