ഭക്ഷണശാലകളിലേക്ക് വിതരണം ചെയ്യാനായി മാനദണ്ഡങ്ങള്‍ പാലിക്കാതെ എത്തിച്ച കോഴിയിറച്ചി പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധ ഭക്ഷണശാലകളിലേക്ക് വിതരണം ചെയ്യാനായി മാനദണ്ഡങ്ങള്‍ പാലിക്കാതെ എത്തിച്ച കോഴിയിറച്ചി പിടികൂടി. മാനാഞ്ചിറക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബൊലേറോ പിക്കപ്പ് ലോറിയിലാണ് 100 കിലോയോളം ഇറച്ചി കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവ പിടിച്ചെടുത്തു. പഴകിയ ഇറിച്ചിയാണ് ഇവയെന്ന് നാട്ടുകാര്‍ ആരോപിച്ചെങ്കിലും അല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നഗരത്തിലെ ഹോട്ടലുകളിലേക്കും ഷവര്‍മ്മ നിര്‍മിക്കുന്ന കടകളിലും വിതരണം ചെയ്യാനായി മലപ്പുറത്ത് നിന്നും എത്തിച്ചതായിരുന്നു ഇവ. 500 കിലോഗ്രാമോളം കോഴിയിറച്ചി വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നും ബാക്കിയുള്ളത് വിവിധ കടകളില്‍ വിതരണം ചെയ്തുവെന്നുമാണ് ലഭിക്കുന്ന വിവരം. മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊണ്ടുവന്നതിനാല്‍ ഇറച്ചി വിതരണം ചെയ്ത സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും ഉടമയോട് ഉടന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...