തണ്ണിത്തോട് – ചിറ്റാർ റോഡിൽ കോഴി മാലിന്യം തള്ളി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ചിറ്റാർ റോഡിൽ കോഴി മാലിന്യം തള്ളി. ചിറ്റാർ റോഡിൽ ഇന്റർലോക്ക് കട്ടകൾ പാകിയ ഭാഗത്ത് മാക്രിപാറയ്ക്ക് താഴെ വനത്തിലും റോഡിലും ആണ് മാലിന്യം തള്ളിയത്. കോഴിയുടെ അറവ് മാലിന്യങ്ങൾ ആണ് വനഭാഗത്ത് ഉപേക്ഷിക്കുന്നവയിൽ കൂടുതലും. രാത്രിയിൽ വാഹനങ്ങളിൽ എത്തിച്ച് തള്ളുന്നതാകാനാണ് സാധ്യത. മാലിന്യങ്ങൾ അഴുകുന്ന ദുർഗന്ധം മൂലം വാഹനയാത്രക്കാർക്ക് സഞ്ചരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.

ചിറ്റാർ റോഡിൽ ഇന്റർലോക്ക് കട്ടകൾ പാകിയ ഭാഗത്ത് ഭൂഗർഭ വൈദ്യുത ലൈൻ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തത് മൂലം വെളിച്ചമില്ല. ഇരുട്ടിന്റെ മറവിൽ ആണ് മാലിന്യങ്ങൾ തള്ളുന്നത്. മുൻപ് ഇന്റർലോക്ക് കട്ടകളിൽ മുടി ചാക്കിൽ കെട്ടി തള്ളിയവരെ ചാക്കിൽ നിന്ന് കിട്ടിയ മേൽവിലാസം ഉപയോഗിച്ച് പോലീസ് പിടികൂടിയിരുന്നു. അറവ് മാലിന്യത്തോട് ഒപ്പം തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നുണ്ട്. രാസവസ്തുക്കൾ കലർന്ന മാലിന്യങ്ങൾ വന്യ മൃഗങ്ങൾക്കും ഭീഷണിയാകുന്നുണ്ട്. പോലീസ് – വനം വകുപ്പ് അധികൃതർ സ്ഥലത്ത് പെട്രോളിങ്‌ ശക്തമാക്കേണ്ടത് ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...