Wednesday, July 3, 2024 7:40 am

ചൂട് കൂടിയതോടെ കോഴികള്‍ ചത്തു വീഴുന്നു ; കര്‍ഷകര്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കനത്ത ചൂടില്‍ നിന്ന് കോഴികള്‍ക്കും രക്ഷയില്ല. 19 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കോഴികള്‍ക്ക് അനുയോജ്യമായ താപനില. എന്നാല്‍ 30 മുതല്‍ 34 വരെയാണ് ഇപ്പോള്‍ ജില്ലയിലെ ചൂട്. നേരിയ അധിക ചൂട് പോലും കോഴിയുടെ ആരോഗ്യത്തെയും മുട്ട ഉത്പാദനത്തെയും സാരമായി ബാധിക്കും. ചൂട് കൂടിയതോടെ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു.

വേനല്‍ക്കാലത്ത് ശരിയായ പരിചരണം നല്‍കണം എന്നും വേനല്‍ രോഗങ്ങള്‍ക്കെതിരെ കരുതല്‍ വേണമെന്നും മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ക്രമാതീതമായി ഉയരുന്ന ചൂടിന് മുന്നില്‍ കോഴി കര്‍ഷകരും പകച്ചു നില്‍ക്കുകയാണ്.

വേനല്‍ക്കാല രോഗങ്ങളായ കോഴിവസന്ത, കോഴി വസൂരി, കണ്ണില്‍ ബാധിക്കുന്ന അസുഖം എന്നിവയും വ്യാപകമായിട്ടുണ്ട്. മുട്ടക്കോഴികളെക്കാള്‍ ബ്രോയിലര്‍ ഇറച്ചി കോഴികളെയാണ് ചൂട് സാരമായി ബാധിച്ചിരിക്കുന്നത്. കനത്ത ചൂടും രോഗവും കാരണം കോഴികള്‍ ചത്തൊടുങ്ങുന്നത് കോഴി കര്‍ഷകരെയും പ്രതിസന്ധിയിലാക്കി. പ്രധാന വരുമാന മാര്‍ഗം അടഞ്ഞു പോകുന്നതിന്റെ ആശങ്കയിലാണ് കര്‍ഷകര്‍. താപനില വര്‍ദ്ധിക്കും തോറും ഉത്പാദനം കുറയും. മുട്ടയുടെ വലിപ്പവും പുറം തോടിന്റെ കനവും കുറയും. മുട്ട പെട്ടെന്ന് പൊട്ടും. മുട്ടയുടെ ഗുണമേന്മയെ ഇത് ബാധിക്കുകയും വേഗത്തില്‍ കേടാവുകയും ചെയ്യും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ മറുപടി പറയും

0
ഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്‍റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി...

പൂനെ പോർഷെ അപകടം : ഡ്രൈവറെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയുടെ പിതാവിനും മുത്തച്ഛനും ജാമ്യം

0
പൂനെ: പോർഷെ കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട കേസിലെ പ്രതിയായ പതിനേഴുകാരന്റെ പിതാവിനും...

കലയുടെ മൃതദേഹം കണ്ടു ; മറവ് ചെയ്യാൻ അനിൽ സഹായം തേടി , കൂട്ടുനിന്നില്ല,...

0
ആലപ്പുഴ: മാന്നാര്‍ കേസിൽ നിര്‍ണായക വിവരങ്ങൾ നൽകിയത് അനിലിൻ്റെ ബന്ധു സുരേഷ്....

മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക ; കോൺഗ്രസിന്റെ അനിശ്ചിതകാല സമരം തുടരുന്നു

0
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക, മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുക,...