പൗരത്വ നിയമ ഭേദഗതിക്ക് പകരം കുടിയേറ്റക്കാർക്കായി പുതിയ നിയമം കൊണ്ടുവരണമെന്ന് പി. ചിദംബരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്ക് പകരം കുടിയേറ്റക്കാർക്കായി പുതിയ നിയമം കൊണ്ടുവരണമെന്ന് മുൻ കേന്ദ്രമന്ത്രി പി.ചിദംബരം. എൻ.പി.ആറിനെ രാഷ്ട്രീയമായും പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും നേരിടണം. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ചിദംബരം പറഞ്ഞു. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ മതത്തിന്റെ പേരിൽ പൗരത്വം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല.

അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ റജിസ്റ്ററിന്റെ പാളിച്ച മറച്ചുവയ്ക്കാനാണ് ബി.ജെ.പി പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്. ജനസംഖ്യ കണക്കെടുക്കാൻ സെൻസസ് മതി എൻ.പി.ആറിന്റെ ആവശ്യമില്ല. സംസ്ഥാന സർക്കാരുകൾ മുൻകൈയ്യെടുത്താൽ എൻ.പി.ആർ നടപടികൾ നിർത്തിവെയ്ക്കാനാകും. കേരളവും ബംഗാളും ഇതിന്റെ ഉത്തമ ഉദാഹരണമാണ്. എൻപിആറിനെ രാഷ്ട്രീയമായി നേരിടണമെന്നും ചിദംബരം പറഞ്ഞു. പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ റജിസ്റ്റർ, ദേശീയ ജസസംഖ്യ രജിസ്റ്റർ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പി.ചിദംബരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...