അയോദ്ധ്യയ്ക്കു പിന്നാലെ മധുരയിലും മുസ്ലീം പള്ളി പൊളിക്കണമെന്ന് വിഎച്ച്പി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അയോദ്ധ്യയ്ക്കു പിന്നാലെ മധുരയിലും മുസ്ലീം പള്ളി പൊളിച്ചു നീക്കണമെന്നാവശ്യവുമായി വിഎച്ച്പി. അയോധ്യയിൽ രാമക്ഷേത്ര നിർമാണം ഉറപ്പായ സ്ഥിതിക്ക് കാശിയിലും മഥുരയിലും അവകാശവാദത്തിനൊരുങ്ങി വി.എച്ച്.പി. കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപി മസ്ജിദ് ഒഴിപ്പിക്കണമെന്നാണ് വി.എച്ച്.പി.യുടെ ആവശ്യം. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന മഥുരയിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന ആവശ്യവും സംഘടന ഉന്നയിക്കുന്നു.

ഹിന്ദു വിശ്വാസത്തിന്റെ പ്രതീകമാണ് കാശി വിശ്വനാഥ ക്ഷേത്രമെന്ന് വി.എച്ച്.പി. സെക്രട്ടറി ജനറൽ മിലിന്ദ് പരന്ദേ പറഞ്ഞു. കാശിക്കുവേണ്ടിയുള്ള അവകാശവാദം ഉപേക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രത്തിന്റെ പരിസരത്തുതന്നെയുള്ള ഗ്യാൻവാപി മസ്ജിദിന്റെ കാര്യത്തിൽ പുരാവസ്തു വകുപ്പിന്റെ  പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ ഞായറാഴ്ച നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യാനാണ് വി.എച്ച്.പി.യുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...