മാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ സുരക്ഷാ ഉറപ്പാക്കണം : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

For full experience, Download our mobile application:
Get it on Google Play

പീരുമേട് : മാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ സുരക്ഷാ ഉറപ്പാക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സെക്രട്ടറി ചാള്‍സ് ചാമത്തില്‍ ആവശ്യപ്പെട്ടു. പീരുമേട് ചേര്‍ന്ന സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ പ്രവര്‍ത്തനത്തില്‍ നിക്ഷ്പക്ഷതയും സത്യസന്ധതയും പുലര്‍ത്തുന്നതുകൊണ്ട് അപകടകരമായ സാഹചര്യമാണ് ഇന്ന് നിലകൊള്ളുന്നത്. കര്‍ണ്ണാടകത്തിലെ ഗൗരി ലങ്കേഷ് വധവും കേരളത്തിലെ പ്രദീപ് വധവും സൂചിപ്പിക്കുന്നത് അതാണ്. പല മാധ്യമ പ്രവര്‍ത്തകരും സത്യസന്ധമായ രീതിയില്‍ ജോലി ചെയ്യുന്നതിന്റെ പേരില്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നു. കേസുകള്‍ പതിവ് പോലെ കുറ്റവാളികളെ തേടിയലയുന്ന സ്ഥിതിയിലായിരിക്കുന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നും ചാള്‍സ് ചാമത്തില്‍ പറഞ്ഞു.

ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ) അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ (കവര്‍ സ്റ്റോറി), ട്രഷറാര്‍ തങ്കച്ചന്‍ പാലാ (കോട്ടയം മീഡിയ) , വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ (ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്), അഡ്വ. സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യൂസ്), ജോണ്‍സണ്‍  കുര്യാക്കോസ് (കുറുപ്പുംപടി ന്യൂസ്), അനൂപ് (മംഗളം ന്യൂസ് ഓണ്‍ ലൈന്‍) എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...