Monday, April 29, 2024 6:01 pm

വയനാട് ഉപതിരഞ്ഞെടുപ്പ് ; തീരുമാനമായില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു പ്രതികരണം. എന്നാല്‍ വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുണ്ടെന്നു വ്യക്തമാക്കി കോഴിക്കോട് ഇലക്‌ഷന്‍ ഡപ്യൂട്ടി കലക്ടര്‍ അയച്ച കത്താണ് സംശയം ഉയര്‍ത്തിയത്. വയനാട് ലോക്സഭ മണ്ഡലത്തിലെ ഇവിഎം യൂണിറ്റുകളുടെ മോക് പോളിങ് നടത്തിയത് വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള സാധാരണ നടപടി എന്നാണു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഉപതിരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. നിലവില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.ലോക്സഭ തിരഞ്ഞെടുപ്പിന് ഇനി ആകെ എട്ടോ ഒന്‍പതോ മാസം ശേഷിക്കെ ഉപതിരഞ്ഞെടുപ്പു നടത്തേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യമാണു മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പ് ചെലവുകളും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫിസര്‍ വ്യക്തമാക്കിയപ്പോഴും കോഴിക്കോട് ഇലക്‌ഷന്‍ ഡപ്യൂട്ടി കലക്ടറുടെ കത്താണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മോക്‌പോളില്‍ സാന്നിധ്യമുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് ഇലക്‌ഷന്‍ ഡപ്യൂട്ടി കലക്ടര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കു കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം – കുട്ടികള്‍ക്കായി ഡേ കെയര്‍ സെന്റര്‍

0
പത്തനംതിട്ട : വിവിധ ആവശ്യങ്ങള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ എത്തുന്ന വനിതകള്‍ക്കായി താമസ...

പീരുമേട്ടില്‍ സർക്കാർ ഭൂമിയിൽ വൻ കൈയേറ്റം ; റിപ്പോർട്ട് തേടി തഹസിൽദാർ

0
പീരുമേട് : ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ സർക്കാർ ഭൂമിയിലെ വൻ കൈയ്യേറ്റം...

പത്തനംതിട്ട ചുട്ടുപൊള്ളും – താപനില 38 ഡിഗ്രിവരെ എത്തിയേക്കും

0
പത്തനംതിട്ട: ജില്ലയില്‍ മേയ് മൂന്ന് വരെ താപനില 38 ഡിഗ്രി സെഷ്യല്‍സില്‍...

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

0
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു...