ജസ്റ്റിസ് യു.യു. ലളിത് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 49ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നിയമിതനാകും. നിലവില്‍ സുപ്രീംകോടതി ജഡ്ജിയാണ് അദ്ദേഹം. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ആഗസ്റ്റ് 26 ന് വിരമിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി രമണയാണ് ജസ്റ്റിസ് യു.യു ലളിതിന്റെ പേര് നിര്‍ദേശിച്ചത്. നവംബര്‍ എട്ടിനു വിരമിക്കുന്ന ലളിതിനു മൂന്നു മാസത്തെ കാലാവധിയാണ് ഇനിയുള്ളത്. ‘മുത്തലാഖ്’ വിവാഹമോചനം നിയമവിരുദ്ധമാണെന്ന് വിധിച്ച ബെഞ്ചിലെ അംഗമാണ് അദ്ദേഹം.

സുപ്രീം കോടതി ജഡ്ജിയായി ബാറില്‍നിന്ന് നേരിട്ടു നിയമിതനായ ജസ്റ്റിസ് എസ്.എം സിക്രി കഴിഞ്ഞാല്‍ രണ്ടാമത്തെ ചീഫ് ജസ്റ്റിസ് എന്ന പ്രത്യേകത കൂടി ലളിതിനുണ്ട്. 1971 ജനുവരി മുതല്‍ 1973 ഏപ്രില്‍ വരെ ജസ്റ്റിസ് സിക്രി ചീഫ് ജസ്റ്റിസായിരുന്നത്. 1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത് 1983 ല്‍ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 2014 ല്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2ജി കേസിന്റെ വിചാരണയില്‍ സി.ബി.ഐയുടെ സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി ഹാജരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...