ഹൈക്കോടതി ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണി കുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ച നാൽപത് മിനിറ്റോളം നീണ്ടു നിന്നു. ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ അഡ്വ.സൈബി ജോസ് കിടങ്ങൂര്‍ കോഴ വാങ്ങിയെന്ന ആരോപണം വലിയ വിവാദമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള കൂടിക്കാഴ്ച വലിയ കൗതുകം സൃഷ്ടിച്ചു. എന്നാൽ സൈബി ജോസ് കിടങ്ങൂരിനെതിരായ കോഴ കേസിൻ്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച എന്ന മാധ്യമ വാർത്തകൾ ഹൈക്കോടതി പിന്നീട് വാര്‍ത്താക്കുറിപ്പിലൂടെ നിഷേധിച്ചു. ചീഫ് ജസ്റ്റിസിൻ്റെ മകളുടെ വിവാഹം ക്ഷണിക്കാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.

ജഡ്ജിമാർക്ക് കോഴ നൽകാനെന്ന പേരിൽ പണം വാങ്ങിയ സംഭവത്തിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ സൈബി ജോസ് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണാവശ്യം. സംസ്ഥാന പൊലീസ് മേധാവിയെ എതിർകക്ഷിയാക്കിയാണ് ഹർജി. ഹർജി തിങ്കളാഴ്ച പരിഗണിക്കും. ഡിജിപി അനുമതി നൽകിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് അഡ്വ.സൈബിക്കെതിരെ കേസെടുത്തത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ...

0
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ്...