രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കോടതിയില്‍ വരേണ്ട ; അതിനായി ചാനലുകളില്‍ പോയിരിക്കുക ; ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കോടതിയില്‍ വരേണ്ടെന്നും  അതിനായി ചാനലുകളില്‍ പോയിരിക്കൂവെന്നും  കടുത്ത വാക്കുകളുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച ബിജെപിയുടെ ഹര്‍ജി കേള്‍ക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത്. ബിജെപിയുടെയും പശ്ചിമ ബംഗാളിന്റെ വക്കീലും രാഷ്ട്രീയമായ ആരോപണങ്ങളിലേക്ക് കടന്നതോടെയാണ് ചീഫ് ജസ്റ്റിസ് കടുത്തവാക്കുകളില്‍ മറുപടി പറഞ്ഞത് .

ബിജെപി വക്താവ് ഗൗരവ് ബന്‍സാലാണ് ബിജെപിക്ക് വേണ്ടി കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഹര്‍ജി നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിക്ക് അവകാശമില്ലെന്നാണ് കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചത്.  ഇതാണ് രാഷ്ട്രീയ തര്‍ക്കത്തിലേക്ക് വഴിവെച്ചത്. അതോടെ ചീഫ് ജസ്റ്റിസ് ഇടപെട്ടു. രണ്ട് വിഭാഗവും കോടതിയെ അവരുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു എന്നത് ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ട്, അതിനാല്‍ തന്നെ രണ്ട് വിഭാഗവും ടിവി ചാനലുകളില്‍ പോയി ഇത്തരം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതാണ് നല്ലതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...