സഭയെ അവഹേളിച്ച ഗവര്‍ണര്‍ക്കെതിരെ സഭാനേതാവായ മുഖ്യമന്ത്രി മിണ്ടുന്നില്ല ; ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവര്‍ണറെ പിന്‍വലിക്കണമെന്ന പ്രമേയ നോട്ടിസില്‍ ഉറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സഭയെ അവഹേളിച്ച ഗവര്‍ണര്‍ക്കെതിരെ സഭാനേതാവായ മുഖ്യമന്ത്രി മിണ്ടുന്നില്ല. സഭയുടെ അന്തസ് കാക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടതിനാലാണ് നോട്ടിസ് നല്‍കിയത്. സത്യത്തില്‍ താനായിരുന്നില്ല, മുഖ്യമന്ത്രിയായിരുന്നു പ്രമേയം കൊണ്ടുവരേണ്ടിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുകയാണ്.

കേരളത്തിലെ ജനങ്ങളെയടക്കം അവഗണിക്കുന്ന ഗവര്‍ണര്‍ക്കെതിരെ എന്തുകൊണ്ടാണ് ഒന്നും പറയാത്തതെന്നും ചെന്നിത്തല ചോദിച്ചു. എംഎല്‍എമാര്‍ ഓടുപൊളിച്ച് വന്നവരല്ല, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഗവര്‍ണറെ പിന്‍വലിക്കണമെന്ന ആവശ്യത്തിന് ജനങ്ങളുടെ പിന്തുണയുണ്ട് . കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നുവെന്ന എ.കെ.ബാലന്റെ പ്രസ്താവനയില്‍ പ്രതിഷേധമുണ്ട്. അത് വേദനിപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...