പൊന്‍കുന്നത്ത് വീട്ടില്‍ സമാന്തര ബാറും ചാരായ വാറ്റും ; ഷക്കീലയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തനിച്ച് താമസിയ്ക്കുന്ന  യുവതിയുടെ  വീട്ടിലേയ്ക്ക് പുരുഷന്‍മാരുടെ പ്രവാഹം. പന്തിയല്ലെന്നു കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു . തുടര്‍ന്ന് ഒരാഴ്ചയിലേറെ നീണ്ടുനിന്ന  നിരീക്ഷണത്തിനൊടുവില്‍ ചാരായ നിര്‍മാണവും വില്‍പ്പനയും ആണ് അവിടെ നടക്കുന്നതെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട്  പൊന്‍കുന്നം കോയിപ്പള്ളി കുഴിക്കണ്ടത്തില്‍ കുഞ്ഞുമോന്റെ ഭാര്യ ഉഷ (ഷക്കീല-45)  അറസ്റ്റിലായി. സബ് ജയിലിനു സമീപം വട്ടക്കാവുങ്കല്‍ പുരയിടത്തില്‍ നിന്നാണ് കഴിഞ്ഞ രാത്രിയില്‍ ഇവരെ പിടികൂടിയത്. ഒന്നര ലിറ്റര്‍ വാറ്റു ചാരായവും വാറ്റുപകരണങ്ങളും കോടയും പിടിച്ചെടുത്തിട്ടുണ്ട്.

നിലവില്‍ പൊന്‍കുന്നത്ത് ബിവറേജസ് ഔട്ട് ലെറ്റ് പ്രവര്‍ത്തിക്കുന്നില്ല. ഇവിടെയുള്ളവര്‍ക്ക് മദ്യം വാങ്ങണമെങ്കില്‍ ആറു കിലോമീറ്റര്‍ മാറി അഞ്ചിലിപ്പയിലോ, കൊരട്ടിയിലോ, പള്ളിക്കത്തോട്ടിലോ പോകണം. ഈ ബുദ്ധിമുട്ട് ഉഷ ശരിക്കും മുതലാക്കി. അര ലിറ്റര്‍ മദ്യത്തിനു 250രൂപ മുതല്‍ 350രൂപ വരെ ആളും തരവും നോക്കി വാങ്ങുമായിരുന്നു.  പൊന്‍കുന്നത്ത് ഉഷയുടെ വീട്ടില്‍ മദ്യപിക്കാന്‍ എത്തുന്നവര്‍ക്ക് തണുത്ത വെള്ളം കൂടാതെ ടച്ചിംഗിനായി പഴുത്ത കപ്പളങ്ങാ മുറിച്ചത്, കപ്പലണ്ടിപ്പരിപ്പ്, ഐസ്‌ക്രീം എന്നിവയും കൊടുക്കുന്നതായി പോലീസ് കണ്ടെത്തി.  കോട്ടയം ജില്ലാ പോലീസ് മേധാവി പി.എസ് സാബുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലിസ് നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടി ഐ മധുസൂദനന്‍റെ പങ്ക് വിശദമായി അന്വേഷിക്കണം ; ആഭ്യന്തര മന്ത്രിക്ക് കത്തുമായി പയ്യന്നൂരിൽ...

0
കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി പുരുഷോത്തമന്‍റെ ഷെഡ് കത്തിച്ച...

വയനാട്ടിൽ മഴ ശക്തം ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി...

0
മാനന്തവാടി: വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ...

ജോർദാനിലെ യുഎസ് സൈനികതാവളത്തിന് നേരേ ഇറാന്റെ മിസൈൽ ആക്രമണം

0
അമ്മാൻ: ജോർദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ഇറാന്റെ ആക്രമണമെന്ന് റിപ്പോർട്ട്. ജോർദാനിലെ...

അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി ; ആദ്യ വിസിൽ കമാൻഡോയായി നിവിൻ പോളി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്....