കോട്ടയം : കേരളത്തില്‍ ഒരിടത്തും എന്‍ഡിഎ രണ്ടാം സ്ഥാനത്തുണ്ടാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ശരിയാണെന്നും എൻഡിഎ ഒന്നാം സ്ഥാനത്തായിരിക്കുമെന്നും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റും എൻഡിഎ സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളി. എൻഡിഎ ശക്തമായ മത്സരമാണ് 20 മണ്ഡലങ്ങളിലും നടത്തുന്നത്. കുറേ സീറ്റുകളിൽ ജയിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയിട്ടുണ്ട്. കോട്ടയത്ത് ജയിക്കുമെന്ന കാര്യത്തിൽ 100 ശതമാനം വിശ്വാസമുണ്ട്. കേരളം മാറുമെന്നും വോട്ടു വ്യത്യാസം കുറഞ്ഞു വരികയാണെന്നും തുഷാർ പറഞ്ഞു. സിഎഎ ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നും തുഷാർ പറഞ്ഞു. ‘‘ഇന്ത്യക്കാരനായ ഏതൊരാളും സിഎഎ നടപ്പാക്കണമെന്നു മാത്രമേ ആവശ്യപ്പെടു. തീവ്രവാദികള്‍ മാത്രമാണ് സിഎഎ വേണ്ടെന്നു പറയുന്നത്. സിഎഎ ന്യൂനപക്ഷത്തിന് എതിരല്ല. പേപ്പറില്ലാതെയും കള്ള പാസ്പോർട്ടുമായി ഇന്ത്യയിൽ നടക്കുന്നവർ മാത്രം പേടിച്ചാൽ മതി’’– തുഷാർ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.