അമരാവതി: ആന്ധ്രാ പ്രദേശിൽ ജാതി സർവേ നടത്താൻ തയ്യാറെടുത്ത് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ഒബിസി കണക്കെടുപ്പ് അടുത്ത മാസം 15 മുതൽ നടത്താനാണ് സർക്കാർ തീരുമാനം. പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി ശ്രീനിവാസ വേണുഗോപാല കൃഷ്‌ണയാണ് ജാതി സർവേ നടത്തുമെന്ന് അറിയിച്ചത്. ബിഹാറിനും രാജസ്ഥാനും പിന്നാലെയാണ് ആന്ധ്രാപ്രദേശിലും ജാതി സർവേ. 139 വിഭാഗങ്ങൾ ഒബിസി പട്ടികയിൽ ഉണ്ടെന്നാണ് സർക്കാർ കണക്ക്. ജനസംഖ്യാ ആനുപാതികമായി പ്രാതിനിധ്യം പല മേഖലകളിലും ഉണ്ടോ എന്ന പരിശോധനയാണ് കണക്കെടുപ്പിനു പിന്നിൽ. ജാതി സെൻസസ് നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഏപ്രിൽ 11 നു നിയമസഭ പാസാക്കിയിരുന്നു. പ്രാദേശിക അടിസ്ഥാനത്തിൽ ഒബിസി വിഭാഗങ്ങളുടെ തൊഴിൽ, സാമൂഹ്യ-സാമ്പത്തിക അവസ്ഥ എന്നിവ കൂടി കണക്കെടുപ്പിൽ ശേഖരിക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























