തിരുവനന്തപുരം: മാര്‍ച്ച് 5 മുതല്‍ ലോക് ഡൗണ്‍ കാലയളവ് വരെ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് വന്നവരും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയണമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന് .
ഈ കാലയളവില്‍ വന്ന ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ടവര്‍ 28 ദിവസം നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയേണ്ടതാണ് . രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ പരിശോധനാഫലം പോസിറ്റീവ് ആകുന്ന പക്ഷം അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ 14 ദിവസം നിരീക്ഷണത്തില്‍ തുടരണം . കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവായ ശേഷവും 14 ദിവസം നിര്‍ബന്ധിത നിരീക്ഷണത്തില്‍ തുടരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .