എക്സിറ്റ് പോൾ ഫലങ്ങളെ പൂർണ്ണമായും തള്ളി മുഖ്യമന്ത്രി മമതാ ബാനർജി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പൂർത്തിയാതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ പൂർണ്ണമായും തള്ളി മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിൽ വരുമെന്നും ‘മാ, മാട്ടി, മാനുഷ്’ (അമ്മ, മണ്ണ്, മനുഷ്യൻ) സർക്കാർ രൂപീകരിക്കുമെന്നും മമത പ്രഖ്യാപിച്ചു. എക്സിറ്റ് പോളുകളിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ, തൃണമൂൽ കോൺഗ്രസ് 226-ലധികം സീറ്റുകൾ നേടി വൻ വിജയം കൈവരിക്കുമെന്ന് അവർ അവകാശപ്പെട്ടു.

കഴിഞ്ഞ തവണ നേടിയ 215 സീറ്റുകളേക്കാൾ മികച്ച പ്രകടനമായിരിക്കും ഇത്തവണത്തേതെന്നും മമത പറഞ്ഞു. അതേസമയം, ബംഗാളിൽ ചരിത്രപരമായ വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. ലക്ഷക്കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനം ഫലം കാണുമെന്നും സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബിജെപി അധികാരത്തിൽ വരുമെന്നും കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ നേതൃത്വത്തിന് കീഴിൽ പാർട്ടി മികച്ച നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...

ആലപ്പുഴയിൽ വള്ളംകളിക്കിടെ കത്തിക്കുത്ത് : മൂന്നുപേർക്ക് കുത്തേറ്റു ; നാലുപേർ അറസ്റ്റിൽ

0
ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിക്കിടെ കാണികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മൂന്നുപേർക്ക്...

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...