ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മുഖ്യമന്ത്രി മമത ബാനർജി

For full experience, Download our mobile application:
Get it on Google Play

ബംഗാൾ : ബം​ഗാൾ നിയമസഭയിൽ കയ്യാങ്കളി. ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മുഖ്യമന്ത്രി മമത ബാനർജി. മമതയുടെ പ്രസം​ഗത്തിനിടെ ബഹളംവെച്ച ബിജെപി എംഎൽഎമാരെ ഉദ്യോ​ഗസ്ഥർ പുറത്താക്കി. 5 എംഎൽഎമാർക്ക് സസ്പെൻഷൻ. ബിജെപി എംഎൽഎമാരായ ശങ്കർ ഘോഷിനെയും അഗ്നിമിത്ര പോളിനെയും സസ്‌പെൻഡ് ചെയ്തു. ബിജെപി എംഎൽഎമാർ മാർഷലുകളും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ബിജെപി ചീഫ് വിപ്പ് തളർന്നുവീണു. ബംഗാളി കുടിയേറ്റക്കാർക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച സർക്കാർ പ്രമേയത്തിലെ ചർച്ചയ്ക്കിടെയാണ് സംഘർഷം.

ബിജെപി ബംഗാളി വിരുദ്ധമെന്ന് മമത ബാനർജി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയെ തൂത്ത് ഏറിയും എന്നും മമത ആരോപിച്ചു. വോട്ടു മോഷണം കൊണ്ട് അധികാരത്തിൽ തുടരാൻ ആകില്ലെന്ന് മമത. ബിജെപി സ്വേച്ഛാധിപത്യ പാർട്ടിയാണ്. ബിജെപിക്ക് കൊളോണിയൽ മനോഭാവമാണ്. ബംഗാളിനെ അവരുടെ കോളനിയാക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെന്നും മമത ആരോപിച്ചു. ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞതിന് പിന്നാലെയാണ് സഭയിൽ ബിജെപി അംഗങ്ങൾ പ്രതിഷേധം ശക്തമാക്കിയത്. പിന്നാലെ ചീഫ് വിപ്പടക്കം 5 എംൽഎമാരെ ഒരു ദിവസത്തേക്ക് നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സ്പീക്കർ ബിമൻ ബാനർജി അറിയിക്കുകയും, സഭയിൽ നിന്നും പുറത്താക്കുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...