രണ്ടാം പിണറായി സർക്കാർ ; മുഖ്യമന്ത്രിയും മന്ത്രിമാരും മുന്‍മന്ത്രിമാരും ചികിത്സയ്ക്ക് കൈപ്പറ്റിയത് ഒരു കോടി ; കൂടുതൽ കൈപ്പറ്റിയതിൽ ഒന്നാം സ്ഥാനത്ത് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മുഖ്യമന്ത്രിയും മന്ത്രിമാരും മുൻമന്ത്രിമാരും പ്രതിപക്ഷ നേതാവും ചേർന്ന് മെഡിക്കൽ റീ ഇംബേഴ്സ്മെന്റായി കൈപ്പറ്റിയത് ഒരു കോടിയിലധികം രൂപ. മുൻ മന്ത്രിമാർ മുൻകാല പ്രാബല്യത്തോടെ വാങ്ങിയ 11 ലക്ഷം ഉൾപ്പെടെയാണ് റീ ഇംബേഴ്സ്മെന്റ് തുക ഒരു കോടിയിലെത്തിയത്. സംസ്ഥാനത്തിനകത്തും വിദേശത്തും ചികിത്സ തേടിയ വകയിൽ മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് കൈപ്പറ്റിയവരിൽ ഒന്നാം സ്ഥാനത്ത് മുഖ്യമന്ത്രിയാണ്. അമേരിക്കയിലെ മേയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി ചെലവാക്കിയ 29 ലക്ഷം ഉൾപ്പെടെ 31.77 ലക്ഷമാണ് മുഖ്യമന്ത്രി ചികിത്സയ്ക്ക് ചെലവാക്കിയത്.

രണ്ടാം സ്ഥാനത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ്. ആകെ തുക 31.31 ലക്ഷം. മന്ത്രിമാരായ വി.ശിവൻകുട്ടി 8.85 ലക്ഷവും അഹമ്മദ് ദേവർകോവിൽ 4 ലക്ഷവും കൈപ്പറ്റി. മന്ത്രിമാരിൽ ഏറ്റവും കുറവ് തുക ചികിത്സയ്ക്കായി കൈപ്പറ്റിയിരിക്കുന്നത് സജി ചെറിയാനാണ്, 12,096 രൂപ. ചീഫ് വിപ്പ് എൻ.ജയരാജ് 11,100 രൂപ കൈപ്പറ്റി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 97,000 രൂപ ചികിത്സയ്ക്കായി കൈപ്പറ്റിയെന്നും വിവരാവകാശ രേഖയിൽ പറയുന്നു. അതേസമയം, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, കെ.ബാലഗോപാൽ എം.ബി.രാജേഷ്, വീണാ ജോർജ് എന്നിവർ ഒരു രൂപ പോലും മെഡിക്കൽ റീ ഇംബേഴ്സ്മെന്റായി കൈപ്പറ്റിയിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൂട്ടബലാത്സം​ഗമെന്ന് സംശയം ; പ്രതിയെന്ന് സംശയിക്കുന്ന...

0
പത്തനംതിട്ട : ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന...

മമത ബാനർജിക്ക് തിരിച്ചടി ; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ...

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം ; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന...

0
പത്തനംതിട്ട : സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം....

ടിനി ടോമിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം ; കോടതിയെ സമീപിച്ച് അന്‍സിബ...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ...