തമിഴ്നാട്ടിൽ 200 സീറ്റുകളിൽ അധികം നേടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട് : തമിഴ്നാട്ടിൽ 200 സീറ്റുകളിൽ അധികം നേടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബിജെപിയുടെ അണ്ണാ ഡിഎംകെ മാസ്ക് അഴിപ്പിയ്ക്കുകയാണ് ലക്ഷ്യം. അതിനായാണ് തമിഴ്നാടും എൻഡിഎയും തമ്മിലാണ് മത്സരമെന്ന ക്യാമ്പയിൻ നടത്തുന്നതെന്നും എം കെ സ്റ്റാലിൻ എക്സ് പോസ്റ്റിൽ കുറിച്ചു. ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ ഭിന്നതയുണ്ടെന്ന ബിജെപിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. താനും രാഹുൽ ഗാന്ധിയും ഒരേ ലക്ഷ്യത്തോടെ രണ്ട് ദിശകളിൽ സഞ്ചരിക്കുകയാണെന്നും സഖ്യത്തിന്റെ വിജയത്തിനായി വിവിധയിടങ്ങളിൽ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മോദിക്ക് കീഴടക്കാൻ കഴിയാത്ത സ്റ്റാലിന് പകരം ഒരു അടിമക്കൂട്ടത്തെ അധികാരത്തിൽ എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന രാഹുലിന്റെ വാക്കുകൾ വലിയ കാര്യമാണെന്നും സ്റ്റാലിൻ പറഞ്ഞു. സഖ്യം തകർന്നുവെന്നും രാഹുലും സ്റ്റാലിനും ഭിന്നത കാരണം ഒരേ വേദിയിൽ എത്തുന്നില്ലെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് സ്റ്റാലിൻ രംഗത്തെത്തിയത്. താൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തുമെന്നും സഖ്യം ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസുകാരന്റെ മുഖത്തടിച്ച് കെഎസ്‍യു നേതാവ്

0
കൽപ്പറ്റ: യൂത്ത് കോൺഗ്രസ്‌ ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് മാർച്ചിനിടെ പോലീസുകാരന്റെ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ സോനം വാങ്ചുകിൻ്റെ ഭാര്യ

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ...

ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ

0
അഹില്യാനഗർ: ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ...

കാർബൺ ക്രെഡിറ്റ് നേടുന്ന രാജ്യത്തെ ആദ്യ വാട്ടർ മെട്രോയായി കൊച്ചി

0
കൊച്ചി: പരിസ്ഥിതി സൗഹൃദ പൊതുഗതാഗത രംഗത്ത് ചരിത്രപരമായ മറ്റൊരു നേട്ടം...