മാഹി സ്വദേശി കൊവിഡ് മൂലം മരിച്ച സംഭവത്തില്‍ മരണം കേരളത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

മാഹി : മാഹി സ്വദേശി കൊവിഡ് മൂലം മരിച്ച സംഭവത്തില്‍ മരണം കേരളത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തില്ലെന്ന്  മുഖ്യമന്ത്രി  പിണറായി വിജയൻ. പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാഹി സ്വദേശി മെഹ്റൂഫിനെ കേരളത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പുതുച്ചേരിയുടെ കണക്കില്‍ മെഹ്റൂഫിന്റെ പേരുകൂടി ഉള്‍പ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

കേന്ദ്ര സര്‍ക്കാര്‍ മെഹ്റൂഫിന്റെ പേര് കേരളത്തിന്റെ കണക്കില്‍ ചേര്‍ത്തു കഴിഞ്ഞു. കഴിഞ്ഞ മാസം പതിനൊന്നിനാണ് മാഹി ചെറുകല്ലായി സ്വദേശി പി.മെഹ്റൂഫ് മരിച്ചത്. കോഴിക്കോടും, കണ്ണൂരുമായി അതിര്‍ത്തി പങ്കിടുന്ന മാഹി പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായതു കൊണ്ടു തന്നെ മെഹ്റൂഫിന്റെ മരണം കേരളത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ആരോഗ്യവകുപ്പ് നിലപാടെടുത്തു. എന്നാല്‍ മരണം സംഭവിച്ചത് കണ്ണൂരിലായതുകൊണ്ട് മെഹറൂഫിന്റെ പേര് കേരളത്തിലെ കൊവിഡ് മരണങ്ങളുടെ പട്ടികയിലാണ് ചേര്‍ക്കേണ്ടതെന്ന നിലപാടില്‍ തന്നെ ഉറച്ച്‌ നില്‍ക്കുകയാണ് പുതുച്ചേരി സര്‍ക്കാര്‍. മെഹ്റൂഫിനെ പുതുച്ചേരിയുെട പട്ടികയില്‍ ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മാഹി അഡ്മിനിട്രേറ്ററെ സമീപിക്കുമെന്ന് മെഹ്റൂഫിന്റെ മകന്‍ നദീം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...