ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാ​ഗത്തിന്റെയും സഹനത്തിന്റേയും ആത്മസമർപ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ടാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറയുന്നു. ലോക മുസ് ലിംകളുടെ പരിശുദ്ധ ആഘോഷമായ ബക്രീദ് മലയാളികളുടെ ബലിപെരുന്നാൾ അല്ലെങ്കിൽ വലിയ പെരുന്നാൾ ആണ്. വിശുദ്ധ ഹജ്ജ് കർമത്തിന്റെ പരിസമാപ്തിയായ ബക്രീദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനം കൂടിയാണ്. സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ഓരോ ബലിപെരുന്നാൾ ആഘോഷവും.

വിശ്വാസികൾ തങ്ങളുടെയത്രയും ശേഷിയില്ലാത്തവരെ ഓർക്കുന്നതും ചേർത്തുപിടിക്കുന്നതും അവരുമായി ഭക്ഷണവും സന്തോഷവും പങ്കുവയ്ക്കുന്നതും അനുകരണീയമാണ്. സ്വന്തം സുഖ സന്തോഷങ്ങളുപേക്ഷിച്ച് മറ്റുള്ളവരുടെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്യുന്ന മനുഷ്യരാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന ഏറ്റവും മഹത്തായ സന്ദേശമാണ് ഓരോ ബലിപെരുന്നാൾ ദിനവും പകരുന്നത്. ജനങ്ങളിൽ കൂടുതൽ ഐക്യവും സൗഹാർദവും അർപ്പണ മനോഭാവവും ഉണ്ടാകാൻ ഈദിൻറെ സന്ദേശം ഉപകരിക്കട്ടെ എന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളിൽ യെല്ലോ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും. ആലപ്പുഴ,...