വിഴിഞ്ഞത്ത് സമവായത്തിനായി മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞത്ത് സമവായത്തിനായി മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകീട്ട് അഞ്ചിനാണ് യോഗം. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്ന് നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലൂടെ കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. തുറമുഖനിർമാണം നിർത്തിവെക്കണമെന്ന ആവശ്യമൊഴികെ ബാക്കി എല്ലാം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ മറുപടി നൽകി.

അതേസമയം വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സമവായ നീക്കങ്ങൾ സജീവമാക്കി സമാധാന ദൗത്യ സംഘം പദ്ധതി പ്രദേശത്ത് അൽപസമയത്തിനകം സന്ദർശനം നടത്തും. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നുമാണ് ആവശ്യം. തിരുവനന്തപുരം ലത്തീൻ അതിരൂപത മുൻ ആർച്ച് ബിഷപ്പ് സൂസപാക്യം, പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസി എന്നിവരുൾപ്പെടെ നിരവധിപേർ സംഘത്തിലുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ മത്സ്യതൊഴിലാളികളെയും പോലീസുകാരെയും സംഘം സന്ദർശിക്കും.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...