ഹരിതകേരളം മിഷന്‍ ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതല്‍ 25വരെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പത്തുവര്‍ഷങ്ങളിലായി നടപ്പാക്കിയ പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തി ഹരിതകേരളം മിഷന്‍ ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കും. കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സമ്മേളനം ഫെബ്രുവരി 23 ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി മേഖലയിലെ വിദഗ്ധര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടക്കും.

ശുചിത്വം, മാലിന്യസംസ്‌കരണം, ജലസുരക്ഷ, കൃഷി, പരിസ്ഥിതി പുനസ്ഥാപനം, നെറ്റ് സീറോ കാര്‍ബണ്‍ കേരളം, ഊര്‍ജ്ജം, ഗതാഗതം, കാലാവസ്ഥാ വ്യതിയാനം, പച്ചത്തുരുത്തുകള്‍, മനുഷ്യ-വന്യമൃഗ സംഘര്‍ഷം, പ്രകൃതി പുനസ്ഥാപനവും മാധ്യമങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധാവതരണം, പാനല്‍ചര്‍ച്ച, വിദഗ്ധരുടെ പ്രതികരണങ്ങള്‍ എന്നിവയാണ് സമ്മേളനത്തിലെ മുഖ്യ ആകര്‍ഷണം. രണ്ട് സമാന്തരവേദികളിലായി നടക്കുന്ന 18 സെഷനുകളില്‍ 73 പ്രബന്ധാവതരണങ്ങള്‍ നടക്കും. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ അവതരണങ്ങളും പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും ഉണ്ടാകും.

ഫെബ്രുവരി 23 മുതല്‍ പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കി അറുപതിലധികം സ്റ്റാളുകളിലായി പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ദേശീയ തലത്തിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പരിസ്ഥിതി പുനസ്ഥാപനത്തിന്റെ ഭാവിപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണുമായ ഡോ. ടി.എന്‍. സീമ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

‘കന്റോൺമെന്റ് ഹൌസ് ഇത് വരെ ഒഴിഞ്ഞു കിട്ടിയില്ല ; അതൃപ്തി പ്രകടിപ്പിച്ച് പിണറായി

0
തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൌസ് തെരഞ്ഞെടുപ്പ്...

പ്ലീഡർ നിയമന വിവാദം : കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ സർക്കാർ

0
കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനത്തില്‍ കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ തീരുമാനം. ഇനിയുള്ള...

‘പ്രിയദര്‍ശിനി സൗജന്യയാത്ര’ ആളെപ്പറ്റിക്കല്‍ ; സിപിഎം പങ്കെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സിപിഎം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഈ...