പത്തനംതിട്ട : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പതിനൊന്ന് ഖണ്ഡികകള്‍ പൂഴ്ത്തിവെച്ചത് വിധേയന്മാരായ സ്ത്രീ പീഡകരെ സംരക്ഷിക്കുവാനാണെന്നും ഇത് അടിയന്തിരമായി പുറത്തുവിടുകയും ആരോപണ വിധേയരായ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. കുറ്റാരോപിതരായ കളങ്കിതരെ സംരക്ഷിക്കുവാന്‍ തുടക്കംമുതലേ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രമിച്ചതായും ഷാനിമോള്‍ ഉസ്മാന്‍ ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വേട്ടക്കാര്‍കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍. ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, മാലേത്ത് സരളാദേവി എക്സ്. എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ വെട്ടൂര്‍ ജ്യോതിപ്രസാദ്, എ. സുരേഷ് കുമാര്‍, റോബിന്‍ പീറ്റര്‍, എം.ജി. കണ്ണന്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എലിസബത്ത് അബു, ജാസിംകുട്ടി, ജി. രഘുനാഥ്, സുനില്‍. എസ്. ലാല്‍, സജി കൊട്ടയ്ക്കാട്, എം.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, കാട്ടൂര്‍ അബ്ദുള്‍ സലാം, ഹരികുമാര്‍ പൂതങ്കര, ജോണ്‍സണ്‍ വിളവിനാല്‍, അഹമ്മദ് ഷാ, ബിജിലി ജോസഫ്, ലാലു ജോണ്‍, ഷാം കുരുവിള, റോബിന്‍ പരുമല, കോശി.പി.സഖറിയ, വിനീത അനില്‍, പോഷക സംഘടനാ ജില്ലാ പ്രസിഡന്‍റുമാരായ വിജയ് ഇന്ദുചൂഢന്‍, നഹാസ് പത്തനംതിട്ട, അലന്‍ ജിയോ മൈക്കിള്‍, തട്ടയില്‍ ഹരികുമാര്‍, റ്റി.എച്ച്. സിറാജുദ്ദീന്‍, എ.കെ.ലാലു എന്നിവല്‍ പ്രസംഗിച്ചു.