Sunday, May 11, 2025 2:16 pm

പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായി നിലമ്പൂർ എംഎൽഎ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി. സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നാണ് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്. എം ആർ അജിത്ത് കുമാറിനെതിരെ ​ഗുരുതര ആരോപണങ്ങളണ് ഭരണകക്ഷി എംഎൽഎയായ പി വി അൻവർ ഉന്നയിക്കുന്നത്. പി വി അൻവർ നടത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. സിയാലിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആരോപണങ്ങളിൽ ചോദ്യമുന്നയിച്ച മാധ്യമപ്രവർ‌ത്തക‍ർക്ക് മറുപടി നൽകാതെ ചിരിയിലൊതുക്കി ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. എന്നാൽ ഇപ്പോൾ ആരോപണങ്ങളിൽ ഡിജിപിയോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും, ദാവൂദ് ഇബ്രാഹിം ആണ് എം ആർ അജിത് കുമാറിന്റെ റോൾ മോഡൽ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങിയ ആരോപണങ്ങളാണ് പി വി അൻവർ പോലീസിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട എസ് പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നുവെന്നും പി വി അൻവർ ആരോപിച്ചു.

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ബിജെപി നേതാവ് സുരേഷ്‌ഗോപിയെ വിജയിപ്പിച്ചത് അജിത്കുമാറാണെന്നതാണ് പി വി അൻവർ ഉന്നയിച്ച മറ്റൊരു ആരോപണം. സുരേഷ് ഗോപിയും അജിത്കുമാറും തമ്മിൽ അടുത്ത ബന്ധം ഉള്ളവരാണെന്നും തൃശൂരിൽ ഒരു കേസുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി അജിത്കുമാറിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും നിലമ്പൂർ എംഎൽഎ ആരോപിച്ചു. ആ സമയത്ത് ‘അവരൊക്കെ കമ്മികൾ അല്ലെ’ എന്നായിരുന്നു അജിത്കുമാർ സുരേഷ്‌ഗോപിയോട് പറഞ്ഞതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. ഫോൺ കോൾ ചോർത്തിയത് ഗതികേടുകൊണ്ടാണ്. കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാവും. പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസർമാർ രാജ്യവിരുദ്ധ പ്രവർത്തികൾ ചെയ്യുന്നു. ഇത് പാർട്ടിയെയും സർക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി അൻവർ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി അജിത് കുമാർ എന്നിവരെ മുഖ്യമന്ത്രി വിശ്വസിച്ചേൽപ്പിച്ചു. എന്നാൽ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഇരുവരും പരാജയപ്പെട്ടു. അരീക്കോട്ടെ നവകേരള സദസ് അലങ്കോലമാക്കി, പോലീസ് ഇടപെട്ടില്ല, നോക്കി നിന്നു. പാർട്ടിയെയും സർക്കാരിനെയും ഇല്ലായ്മ ചെയ്യുന്ന ഗ്രൂപ്പാണിതെന്നും പി വി അൻവർ ആരോപണം ഉയർത്തിയിരിക്കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്എൻഡിപി യോഗത്തെ തകർക്കാൻ ശ്രമിച്ചവരെല്ലാം തകർന്നതാണ് ചരിത്രം ; വെള്ളാപ്പള്ളി നടേശൻ

0
കോടുകുളഞ്ഞി : എസ്എൻഡിപി യോഗത്തെ തകർക്കാൻ ശ്രമിച്ചവരെല്ലാം തകർന്നതാണ് ചരിത്രമെന്ന്...

ബിജെപി വികസിത ആലപ്പുഴ യാത്ര ചെട്ടികുളങ്ങര മണ്ഡലത്തിൽ പര്യടനം നടത്തി

0
ചെട്ടികുളങ്ങര : ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് നയിക്കുന്ന...

തോപ്പുംപടി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു

0
കൊച്ചി: തോപ്പുംപടി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു. മത്സ്യത്തൊഴിലാളിയായ ഡെയ്സന്‍റെ...

ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി ബിഹാറിൽ പിടിയില്‍

0
കോഴിക്കോട്: ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍....