തോപ്പുംപടി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തോപ്പുംപടി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു. മത്സ്യത്തൊഴിലാളിയായ ഡെയ്സന്‍റെ ഉടമസ്ഥതയിലുള്ള വള്ളമാണ് കത്തിയത്. തോപ്പുംപടി പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെ 5 മണിയോടെയാണ് മത്സ്യത്തൊഴിലാളിയായ ഡെയ്സന്‍റെ വള്ളം കത്തിയത്. വള്ളം കത്തുന്നതു കണ്ട സുഹൃത്തുക്കളാണ് ഡെയ്സണെ വിവരം അറിയിക്കുന്നത്. ഡെയ്സണ്‍ വന്നു നോക്കുമ്പോഴേക്കും വള്ളം പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. ഈ വള്ളം ഉപയോഗിച്ച് മീന്‍ പിടിച്ചാണ് ഉപജീവനം നടത്തുന്നതെന്നും ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ഡെയ്സണ്‍ പറഞ്ഞു. ഡെയ്സണ്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തോപ്പുംപടി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് കടപ്പുറത്തിട്ടിരിക്കുകയായിരുന്ന വള്ളവും അതിനകത്തുണ്ടായിരുന്ന വലയുമാണ് കത്തി നശിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തോപ്പുംപടി പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടി ലക്ഷ്‌മി പ്രിയയ്ക്കെതിരെ ക്രിമിനൽ നടപടിപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ

0
എറണാകുളം: നടി ലക്ഷ്‌മി പ്രിയയ്ക്കെതിരെ ക്രിമിനൽ നടപടിപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി...

ok desk 4 കുതിച്ചുയർന്ന് മത്സ്യവില ; ഹോട്ടലുകളുടെ മെനുവിൽനിന്ന് താൽക്കാലികമായി അപ്രത്യക്ഷമായി മീൻ...

0
തിരുവനന്തപുരം : ട്രോളിങ് നിരോധനം നിലവിൽവന്നതോടെ സംസ്ഥാനത്ത് മത്സ്യവില കുത്തനെ ഉയർന്നു....

ബിജെപി കോര്‍പ്പറേഷനില്‍ അധികാരത്തില്‍ വന്നതിന് ശേഷം തിരുവനന്തപുരം നാറി ; വി ശിവൻകുട്ടി

0
തിരുവനന്തപുരം : വധശ്രമക്കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍ സുഗതനെ പുറത്താക്കണമെന്ന്...

ശബരിമല സ്വർണക്കൊള്ള കേസ് : സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം തേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി മുറിച്ചുമാറ്റിയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം...