കോഴിക്കോട്: പി വി അന്‍വറിന്‍റെ ആരോപണങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപി മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം ഗൗരവതരമാണെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. എഡിജിപി മന്ത്രിമാരുടെ ഫോൺ ചോർത്തുന്നത് വസ്തുതയെങ്കിൽ അതീവ ഗൗരവം ഉള്ളത്. അൻവർ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തിയെങ്കിൽ അതും ഗൗരവമുള്ളത്. ആ തെറ്റിന് ഈ തെറ്റ് പരിഹാരം അല്ല. ആരോപണങ്ങളുടെ ഗൗരവം ഉൾക്കൊള്ളാനുള്ള കെൽപ്പ് സിപിഎമ്മിനുണ്ടെന്നെന്ന് പറഞ്ഞ ബിനോയ് വിശ്വം, എൽഡിഎഫിൽ പറയേണ്ടത് അവിടെ പറയുമെന്നും വ്യക്തമാക്കി. ഇ പി ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നീക്കിയത് ഉചിതമായില്ലേ എന്ന ചോദ്യത്തിന് അല്ലെങ്കില്‍ സിപിഎം തീരുമാനിക്കുമോ എന്നായിരുന്നു ബിനോയ് വിശ്വത്തിന്‍റെ മറുപടി. സിപിഐ നേരത്തെ തന്നെ ഇക്കാര്യത്തിൽ നിലപാട് തന്നെ പറഞ്ഞിട്ടുണ്ട്. ഇപി -ജാവേദ്‌കർ കൂടിക്കാഴ്ച നടന്നപ്പോൾ തന്നെ നിലപാട് പറഞ്ഞിട്ടുണ്ട്. സിപിഐ- സിപിഎം വേദികളിലും അക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























