മുഖ്യമന്ത്രിയുടെ ഇടപെടൽ ശബരിമല തീർത്ഥാടനം വിജയമാക്കി ; എംഎല്‍എ കെ യു ജനീഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമല തീർത്ഥാടനം വൻ വിജയം. മുഖ്യമന്ത്രിയുടെ ഇടപെടലാണ് തീർത്ഥാടനം വിജയമാക്കിയതെന്ന് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. കുത്തിതിരിപ്പ് ഉണ്ടാക്കാൻ ശ്രമം നടന്നു. അയപ്പൻ കുത്തി തിരിപ്പുകാരെ എല്ലാം തിരുത്തിച്ചതാണ് ഇത്തവണത്തെ അനുഭവമെന്ന് കെ.യു. ജനീഷ് കുമാർ നിയമസഭയിൽ പറഞ്ഞു. പി.വി അൻവർ കേരള രാഷ്ട്രീയത്തിലെ ഉരഗ വർഗത്തിൻ്റെ പ്രതിനിധിയെന്നും കെ.യു. ജനീഷ് കുമാർ വിമർശിച്ചു. അൻവറിന് ഓന്തിന്റെ റോളാണ് ഉള്ളത്. കേരള രാഷ്ട്രീയത്തിൽ ഓന്തിന്റെ റോളാണ് അൻവർ കൈകാര്യം ചെയ്യുന്നത്. അങ്ങനെയുള്ള അൻവറിനെ ആണ് കോൺഗ്രസ് മുന്നിൽ നിർത്തുന്നത്. ഞങ്ങളുടെ പാർട്ടി ഒരു ചുക്കും ചെയ്യാൻ നിങ്ങൾ എത്ര അൻവറിനെ ഉപയോഗിച്ചാലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂനിയർ ആർട്ടിസ്റ്റുകൾ ഇപ്പോൾ തിരക്കാണ്. അവർക്ക് അൻവറിന്റെ പരിപാടിക്ക് പോകാൻ തിടുക്കമെന്നും കെ.യു. ജനീഷ് കുമാർ വ്യക്തമാക്കി. വയനാട് ഡിസിസി മുൻ ട്രഷററുടെ ആത്മഹത്യാക്കുറിപ്പിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെയും കോൺഗ്രസ് നേതാക്കളുടെയും പേരുണ്ട്. ആ കുടുംബത്തോട് നിങ്ങൾ മാനുഷിക പരിഗണന കാട്ടിയോ? എന്നും കോന്നി എംഎൽഎ ചോദിച്ചു. കെപിസിസി ട്രഷറർ പ്രതാപചന്ദ്രന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു പറഞ്ഞത് ആരാണ് ? അവരുടെ കുടുംബമാണ് പരാതിപ്പെട്ടത്. ഐഎൻടിയുസിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് പോൾ ആത്മഹത്യ ചെയ്തുവെന്ന ആരോപണം വന്നു. പ്രതിപക്ഷത്തിന് ധാർമിക നഷ്ടപ്പെട്ടിരിക്കുന്നുവെന്നും കെ.യു. ജനീഷ് കുമാർ വിമർശിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ഡ്രൈവറുടെ കയ്യിൽ നിന്ന് രേഖകളില്ലാത്ത 30 ലക്ഷം രൂപ പിടികൂടി

0
തൃശൂർ: ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പ്രാണേഷ് രാജേന്ദ്രന്റെ ഡ്രൈവറുടെ കയ്യിൽ നിന്ന്...

മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ എടുക്കാൻ കൊണ്ടുപോയതായി പരാതി

0
മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ...

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാൻ നിര്‍ദേശം നൽകി

0
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെ...

കുപ്രസിദ്ധ ഭീകരൻ ലത്തീഫ് ഭട്ടിനായി വേട്ട ആരംഭിച്ച് സുരക്ഷാ സേന; തലയ്ക്ക് 15 ലക്ഷം...

0
ജമ്മു: ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനായി ജമ്മു കശ്മീരിൽ...