ജലവൈദ്യുതോല്‍പാദന മേഖല സ്വകാര്യമാക്കാന്‍ നീക്കം ; തടഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ ജലവൈദ്യുതോല്‍പ്പാദനമേഖല കമ്പനികള്‍ക്ക് തുറന്നുകൊടുക്കാന്‍ നീക്കം. തെഹ്‌രി ഹൈഡ്രോ ഡവലപ്മെന്റ് കോര്‍പറേഷനുമായി ഏര്‍പ്പെടാനൊരുങ്ങിയ ധാരാണാപത്രത്തിന്റെ കരടിലാണ് സംസ്ഥാനത്തിന് അതീവദോഷകരമായ വ്യവസ്ഥകളുള്ളത്. അഞ്ചുകൊല്ലത്തിന് ശേഷം വന്‍ പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ വഴിയൊരുക്കുമെന്ന് കണ്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് നിര്‍ത്തി വയ്പ്പിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടി.എച്ച്.ഡി.സി.ഐ. എല്ലിനും കെഎസ്ഇ.ബിയ്ക്കും പങ്കാളിത്തമുള്ള സംയുക്ത സംരഭം രൂപീകരിക്കണം. ഇതില്‍ 76 ശതമാനം ഓഹരി ടി.എച്ച്.ഡി.സി.ഐ.എല്ലിനും 26 ശതമാനം കെ.എസ്.ഇ.ബിയ്ക്കുമായിരിക്കും.

ഭാവിയില്‍ ടി.എച്ച്.ഡി.സി.ഐ.എല്ലിന് 51 ശതമാനത്തില്‍ കുറയാത്ത വിധം ഓഹരിക്കൈമാറ്റമാകാം. അഞ്ചുകൊല്ലം കഴിഞ്ഞാല്‍ ഓഹരി ആര്‍ക്കുവേണമെങ്കിലും കൈമാറാം. സംയുക്ത സംരഭത്തിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ചെയര്‍മാന്‍ ഉള്‍പ്പടെ നാലുപേര്‍ ടി.എച്ച്.ഡി.സി.ഐ.എല്ലിന് കെ.എസ്.ഇ.ബിയില്‍ നിന്ന് രണ്ടുപേര്‍ മാത്രം. സംസ്ഥാന താല്‍പര്യത്തിന് അതീവ ദോഷകരമായ വ്യവസ്ഥകളില്‍ ചിലതാണ് ഇവ. സംസ്ഥാന ജലവൈദ്യുതി പദ്ധതി നയം അനുസരിച്ച് നിലവില്‍ ഇരുപത്തഞ്ച് മെഗാവാട്ട് വരെ ശേഷിയുള്ള ചെറുകിട പദ്ധതികള്‍ക്കുമാത്രമാണ് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തെ ജലം ഉപയോഗിക്കുന്നതിന് ഒരുമെഗാവാട്ടിന് പതിനഞ്ചുരൂപ നിരക്കില്‍ റോയല്‍റ്റിയും നല്‍കണം. ഇത് മറികടക്കാനാണ് ടി.എച്ച്.ഡി.സി.ഐ. എല്ലുമായി ധാരാണാ പത്രം ഒപ്പിടാന്‍ നീക്കമുണ്ടായത്.വിവരമറിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫിസ് കരാറിന്റെ വിശദാംശങ്ങള്‍ തേടുകയും തുടര്‍നടപടികള്‍ നിര്‍ത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...