തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തിൽ ക്രമക്കേട് നടന്നെന്ന ആരോപണം നിഷേധിച്ച് ഗുണഭോക്താവ് രംഗത്ത്. കൊല്ലം പടിഞ്ഞാറെ കല്ലട സ്വദേശി രാമചന്ദ്രനാണ് വിജിലൻസിന്റെ കണ്ടെത്തൽ തെറ്റാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്. അപേക്ഷ നൽകാതെയാണ് തനിക്ക് പണം അനുവദിച്ചതെന്ന് വിജിലൻസ് കണ്ടെത്തൽ തെറ്റാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. 2021 ഓക്ടോബറിൽ വീടിന്റെ അറ്റകുറ്റപണിക്കായി അപേക്ഷ നൽകിയിരുന്നു എന്ന് രാമചന്ദ്രൻ പറയുന്നു. വില്ലേജ് ഓഫീസർക്ക് നൽകിയ അപേക്ഷയുടെ പകർപ്പും രാമചന്ദ്രൻ പുറത്തുവിട്ടു. രണ്ടു ഗഡുക്കളായി നാല് ലക്ഷം രൂപയാണ് രാമചന്ദ്രന് കിട്ടിയത്. വീടിന് കേടുപാടില്ല എന്ന വിജിലൻസ് കണ്ടെത്തലും തെറ്റാണ്. രാമചന്ദ്രൻ കഴിയുന്നത് പൊട്ടി പൊളിഞ്ഞ നിലയിലുള്ള വീട്ടിലാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























