കെ ഡിസ്കിലെ ജീവനക്കാരെ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയുടെ കത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുന്‍ഗണനാ പദ്ധതികളുടെയും വകുപ്പുകളുടെയും ഏകോപനത്തിന് സര്‍ക്കാര്‍ രൂപീകരിച്ച സിപിഎംഡിയിലേയ്ക്ക് കെ ഡിസ്കിലെ ജോലിക്കാരെ വേണമെന്ന് ചീഫ് സെക്രട്ടറി. പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ കെ ഡിസ്കിലെ നിയമനങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് എംഎൽഎര്‍മാര്‍ നിരന്തരം നിയമസഭയിൽ ചോദ്യമുന്നയിച്ചിരുന്നു. കെ ഡിസ്കിലെ ജീവനക്കാരെ വെട്ടിക്കുറിക്കാൻ യുഡിഎഫ് സര്‍ക്കാരിൽ ആലോചനയുണ്ട്. ചീഫ് സെക്രട്ടറിക്ക് വേണ്ടി അഡീഷണൽ സെക്രട്ടറി കെ ഡിസ്ക് മെംബര്‍ സെക്രട്ടറിക്ക് ശനിയാഴ്ച കത്ത് നൽകി.

ഇപ്പോള്‍ കെ ഡിസ്കിൽ ജോലി ചെയ്യുന്ന അനൂപ് പി, കവിത സി പിള്ള എന്നിവരുടെ സേവനം കോ ഓര്‍ഡിനേഷൻ ആന്‍റ് പ്രോഗ്രാം മാനേജ്മെന്‍റിന് ഡിവിഷനിലേയ്ക്ക് കിട്ടാൻ ചീഫ് സെക്രട്ടറി താല്‍പര്യപ്പെടുന്നു. അടിയന്തര നടപടിയെടുക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. കെ ഡിസ്കിലെ നിയമനങ്ങളെക്കുറിച്ചും അതിന്‍റെ രീതിയെക്കുറിച്ചും പ്രതിപക്ഷായിരിക്കുമ്പോള്‍ നിയമസഭയിൽ ചോദിച്ചവരിൽ ഇപ്പോള്‍ മന്ത്രിമാരായാവര്‍ ഉള്‍പ്പടെയുണ്ട്. യുഡിഎഫ് സര്‍ക്കാരിന്‍റെ ഭരണ പരിഷ്കാരത്തിന്‍റെ ഭാഗമാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിപിഎംഡി. പദ്ധതി നടപ്പത്തിപ്പ് വേഗത്തിലാക്കാനും ഏകോപിപ്പിക്കാനുമുള്ള സംവിധാനം പ്രിന്‍സിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്.

ഇവിടേയ്ക്കാണ് കെ ഡിസ്കിൽ ജോലി ചെയ്യുന്ന രണ്ടി പേരുടെ സേവനം തേടിയത്. രണ്ടി പേരും 2025 ലാണ് കെ ഡിസ്കിൽ എത്തിയത്. സീനിയര്‍ കണ്‍സൽട്ടന്‍റുമാരായ ഇരുവര്‍ക്കും ഉയര്‍ന്ന ശമ്പളത്തിനാണ് നിയമിച്ചത്. ഇതിന് മുമ്പ് ചീഫ് സെക്രട്ടറിയുടെ സ്പെഷൽ സെല്ലിൽ ഡെപ്യൂട്ടി ലീഡറായി കവിത സിപിള്ളയ്ക്ക് കരാര്‍ ജീവനക്കാരിയായിരുന്നു. കരാര്‍ ജീവനക്കാര്‍ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിച്ചതും അന്ന് വിവാദമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...