തിരുവനന്തപുരം: റോഷി അഗസ്റ്റിനാണ് ചീഫ് വിപ്പെന്ന സ്പീക്കറുടെ നിലപാട് തള്ളി പി.ജെ. ജോസഫ്. കെ.എം. മാണിയുടെ മരണശേഷം മോന്‍സ് ജോസഫാണ് വിപ്പെന്ന് സ്പീക്കറെ അറിയിച്ചിരുന്നു. സ്പീക്കറുടെ കത്ത് ലഭിച്ച ശേഷം മറുപടി നല്‍കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
അവിശ്വാസ പ്രമേയത്തില്‍ വിപ്പ് ലംഘിച്ചുവെന്ന പരാതിയില്‍ സ്പീക്കര്‍ നോട്ടീസ് അയച്ച നടപടി സ്വാഭാവികം മാത്രമാണ്. അവരുടെ പെറ്റീഷനാണെന്നും തങ്ങളുടെ പെറ്റീഷനും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി അവരുടെ പെറ്റീഷന് നിലനില്‍ക്കില്ല. അത് കൊടുക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്ന് തന്നെയാണ് നിലപാടെന്നും ജോസഫ് പറഞ്ഞു. നേരത്തെ വിപ്പ് ലംഘനത്തിന് ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് റോഷി അഗസ്റ്റിന് എംഎല്‍എ നല്കിയ പരാതിയില്‍ സ്പീക്കര്‍ നോട്ടീസ് അയച്ചിരുന്നു. മോന്സിന്റെ പരാതിയും ഫയലില്‍ സ്വീകരിച്ചു. കേരള കോണ്‍ഗ്രസ് വിപ്പ് റോഷി അഗസ്റ്റിഞാനെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. അയോഗ്യരാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വിശദീകരിക്കണമെന്ന് സ്പീക്കര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.