കെ.​എം. മാ​ണി​യു​ടെ മ​ര​ണ​ശേ​ഷം മോ​ന്‍​സ് ജോ​സ​ഫാ​ണ് വി​പ്പെ​ന്ന് സ്പീ​ക്ക​റെ അ​റി​യി​ച്ചി​രു​ന്നു : പി.​ജെ. ജോ​സ​ഫ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: റോ​ഷി അ​ഗ​സ്റ്റി​നാ​ണ് ചീ​ഫ് വി​പ്പെ​ന്ന സ്പീ​ക്ക​റു​ടെ നി​ല​പാ​ട് ത​ള്ളി പി.​ജെ. ജോ​സ​ഫ്. കെ.​എം. മാ​ണി​യു​ടെ മ​ര​ണ​ശേ​ഷം മോ​ന്‍​സ് ജോ​സ​ഫാ​ണ് വി​പ്പെ​ന്ന് സ്പീ​ക്ക​റെ അ​റി​യി​ച്ചി​രു​ന്നു. സ്പീ​ക്ക​റു​ടെ ക​ത്ത് ല​ഭി​ച്ച ശേ​ഷം മ​റു​പ​ടി ന​ല്‍​കു​മെ​ന്നും പി.​ജെ ജോ​സ​ഫ് പ​റ​ഞ്ഞു.

അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ല്‍ വി​പ്പ് ലം​ഘി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ സ്പീ​ക്ക​ര്‍ നോ​ട്ടീ​സ് അ​യ​ച്ച ന​ട​പ​ടി സ്വാഭാവികം മാ​ത്ര​മാ​ണ്. അ​വ​രു​ടെ പെ​റ്റീ​ഷ​നാ​ണെ​ന്നും ത​ങ്ങ​ളു​ടെ പെ​റ്റീ​ഷ​നും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പറ​ഞ്ഞു. നി​യ​മ​പ​ര​മാ​യി അ​വ​രു​ടെ പെ​റ്റീ​ഷ​ന്‍ നി​ല​നി​ല്‍​ക്കി​ല്ല. അ​ത് കൊ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം തങ്ങള്‍ക്കാണെ​ന്ന് ത​ന്നെ​യാ​ണ് നി​ല​പാ​ടെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. നേ​ര​ത്തെ വി​പ്പ് ലം​ഘ​ന​ത്തി​ന് ജോസഫി​നേ​യും മോ​ന്‍​സ് ജോ​സ​ഫി​നേ​യും അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റോ​ഷി അ​ഗ​സ്റ്റി​ന്‍ എം​എ​ല്‍​എ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സ്പീ​ക്ക​ര്‍ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. മോ​ന്‍​സി​ന്റെ  പ​രാ​തി​യും ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​പ്പ്  റോ​ഷി അ​ഗ​സ്റ്റി​ഞാനെന്നും ​ സ്പീ​ക്ക​ര്‍ പ​റ​ഞ്ഞി​രു​ന്നു.‌ അ​യോ​ഗ്യ​രാ​ക്കാ​തി​രി​ക്കാ​ന്‍ എ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടെ​ങ്കി​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് സ്പീക്ക​ര്‍ നോ​ട്ടീ​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...