കൊച്ചി: എറണാകുളം ജില്ലയില്‍ പോലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം. ആയിരത്തിനടുത്ത് ഉദ്യോഗസ്ഥര്‍ക്കാണ് ഇതുവരെ കൊവിഡ് പോസിറ്റീവായത്. 96 പേര്‍ നിലവില്‍ ചികിത്സയില്‍ ഉണ്ട്.
എറണാകുളം റൂറല്‍ ലിമിറ്റിലെ അങ്കമാലി പോലീസ് സ്റ്റേഷനില്‍ മാത്രം എട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവ് ആയവരില്‍ ഭൂരിഭാഗവും 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. എറണാകുളം റൂറല്‍ ലിമിറ്റില്‍ മാത്രം 450 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധിച്ചു. കൊവിഡ് പ്രതിരോധ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടവരില്‍ ആണ് കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്. കല്ലൂര്‍ക്കാട്, കോടനാട്, അങ്കമാലി, പിറവം സ്റ്റേഷനുകളില്‍ പകുതിയിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.