തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണ്‍ കാലത്ത് മലയാളിയുടെ ലൈംഗിക പീഡനങ്ങള്‍ക്കും കൊലപാതകത്തിനും ഇരയായത് നിരവധി കുരുന്നുകള്‍. മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാലയളവില്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
വീടുകളില്‍ ഇരിക്കേണ്ടിവന്ന മലയാളികള്‍ അവരുടെ ലൈംഗിക വൈകൃതം തീര്‍ത്തത് കുട്ടികളോടാണെന്നുള്ളതായിരുന്നു ഏറ്റവും ഞെട്ടിക്കുന്ന കണ്ടെത്തല്‍. ക്രൈം റെക്കോഡ്സ് ബ്യൂറോയും ’ഓപ്പറേഷന് പീ ഹണ്ടിലൂടെ’ സൈബര്‍ ഡോമും ശേഖരിച്ച കണക്കുകള്‍ കേരളീയരെ നാണിപ്പിക്കുന്നതാണ്. പഠനം ഓണ്ലൈനിലൊതുങ്ങി കുരുന്നുകള്‍ വീടുകളില്‍ കഴിഞ്ഞ കാലത്താണ് ഇത്തരം ദാരുണ സംഭവങ്ങള്‍ നടന്നതെന്നാണ് സങ്കടകരമായ വാര്‍ത്ത.
നമ്മള്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന വീടുകളില്‍പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇനിയും പോലീസിന് മുമ്പില്‍ എത്താത്ത പരാതികള്‍ അനേകമുണ്ട്, അതുകൂടി ചേര്‍ത്ത് വെച്ചാല്‍ ഈ ജനസംഖ്യയിലെ പത്തില്‍ ഒന്ന് ഇത്തരത്തിലുള്ള ക്രൂരതകള്‍ക്ക് ഇരയായിട്ടുണ്ടെന്ന് മനസ്സിലാക്കാം.
അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നതാകട്ടെ 5 നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെതായിരുന്നു. അതില്‍ ഭൂരിഭാഗവും സ്വന്തം വീടുകളിലാണ് ചിത്രീകരിക്കപ്പെട്ടതെന്നുള്ളതാണെന്ന് സങ്കടകരം. അഞ്ച് വയസ്സിന് താഴെയുള്ള കുരുന്നുകള്പോലും ലൈംഗിക വൈകൃതത്തിന് ഇരയായിട്ടുണ്ട് . കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം മേയ് വരെയും 1770 കുട്ടികളാണ് ബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞവര്‍ഷം -1143, ഈ വര്‍ഷം മേയ് വരെ -627. ഈ കാലയളവില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 43 കുട്ടികള്‍ കൊല്ലപ്പെട്ടു. ഒരുപക്ഷെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ ഇതിനേക്കാള്‍ അധികമായിരിക്കുമെന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്.