തലകുനിച്ച് കേരളം … ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്കെതിരെയുള്ള പീഡനം വര്‍ദ്ധിച്ചതായി കണക്കുകള്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത് മലയാളിയുടെ ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ള്‍​ക്കും കൊ​ല​പാ​ത​ക​ത്തി​നും ഇ​ര​യാ​യ​ത്​ നി​ര​വ​ധി കു​രു​ന്നു​ക​ള്‍. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ഇക്കാ​ല​യ​ള​വി​ല്‍ കു​ട്ടി​ക​ള്‍​ക്കു​നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ല്‍ വ​ലി​യ വ​ര്‍​ധ​ന​യാണ് ഉണ്ടായിരിക്കുന്നത്.

വീടുകളില്‍ ഇരിക്കേണ്ടിവന്ന മലയാളികള്‍ അവരുടെ ലൈംഗിക വൈകൃതം തീര്‍ത്തത് കുട്ടികളോടാണെന്നുള്ളതായിരുന്നു ഏറ്റവും ഞെട്ടിക്കുന്ന കണ്ടെത്തല്‍. ക്രൈം ​റെ​ക്കോ​ഡ്​​​സ്​ ബ്യൂ​റോ​യും ​’ഓപ്പറേ​ഷ​ന്‍ പീ ​ഹ​ണ്ടി​ലൂ​ടെ’ സൈബ​ര്‍ ഡോ​മും ​ശേ​ഖ​രി​ച്ച ക​ണ​ക്കു​ക​ള്‍​ കേ​ര​ളീ​യ​രെ നാ​ണി​പ്പി​ക്കു​ന്ന​താ​ണ്​. പ​ഠ​നം ഓണ്‍​ലൈ​നി​ലൊ​തു​ങ്ങി കു​രു​ന്നു​ക​ള്‍ വീ​ടു​ക​ളി​ല്‍ ക​ഴി​ഞ്ഞ കാ​ല​ത്താ​ണ്​ ഇ​ത്ത​രം ദാ​രു​ണ സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന​തെന്നാണ് സങ്കടകരമായ വാര്‍ത്ത.

നമ്മള്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന വീ​ടു​ക​ളി​ല്‍​പോ​ലും കു​ഞ്ഞു​ങ്ങ​ള്‍ സു​ര​ക്ഷി​ത​ര​ല്ലെ​ന്നാ​ണ്​ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇനിയും പോലീസിന് മുമ്പില്‍ എത്താത്ത പരാതികള്‍ അനേകമുണ്ട്, അതുകൂടി ചേര്‍ത്ത് വെച്ചാല്‍ ഈ ജനസംഖ്യയിലെ പത്തില്‍ ഒന്ന് ഇത്തരത്തിലുള്ള ക്രൂരതകള്‍ക്ക് ഇരയായിട്ടുണ്ടെന്ന് മനസ്സിലാക്കാം.

അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നതാകട്ടെ 5 നും 15നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ​താ​യി​രു​ന്നു. അ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും സ്വ​ന്തം വീ​ടു​ക​ളി​ലാ​ണ് ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ട​തെ​ന്നുള്ളതാണെന്ന് സങ്കടകരം. അ​ഞ്ച്​ വ​യ​സ്സി​ന്​ താ​ഴെയു​ള്ള കു​രു​ന്നു​ക​ള്‍​പോ​ലും ലൈംഗി​ക വൈ​കൃ​ത​ത്തി​ന്​ ഇ​ര​യാ​യിട്ടുണ്ട് . ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ഈ വ​ര്‍​ഷം മേ​യ്​ വ​രെ​യും 1770 കു​ട്ടി​ക​ളാ​ണ്​​ ബ​ലാ​ത്സം​ഗ​ത്തി​ന്​ ഇ​ര​യാ​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം -1143, ഈ വ​ര്‍​ഷം മേ​യ്​ വ​രെ -627​. ഈ ​കാ​ല​യ​ള​വി​ല്‍ ന​വ​ജാ​ത ശി​ശു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ 43 കു​ട്ടി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. ഒരുപക്ഷെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ ഇതിനേക്കാള്‍ അധികമായിരിക്കുമെന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ പുതിയ അധ്യയന...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...