രണ്ടാം ക്ലാസുകാരന് മർദനം ; മട്ടന്നൂരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മട്ടന്നൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ പ്രതിയായ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പട്ടാന്നൂർ യുപി സ്കൂളിലെ അധ്യാപകനായ വിപിനെയാണ് സസ്പെൻഡ് ചെയ്തത്. തുടർന്ന് സെൻസസ് ചുമതലകളിൽ നിന്നും അധ്യാപകനെ ഒഴിവാക്കി. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തിരുന്നു. ഈ മാസം 16 നാണ് സംഭവം. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് അധ്യാപകൻ കൈ കൊണ്ട് മുതുകത്ത് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. പുറംവേദനയെ തുടർന്ന് വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി

0
കൽപ്പറ്റ: കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ തദ്ദേശ വകുപ്പ് മന്ത്രി...

മന്ത്രി കൊണ്ട സുരേഖയെ ഉടൻ പുറത്താക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി

0
ഹൈദരാബാദ്: തെലങ്കാന സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മന്ത്രി കൊണ്ട സുരേഖയെ ഉടൻ...

കേരള ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി

0
ഡൽഹി: കേരള ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി....

കോട്ടയം മുൻ ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

0
തിരുവനന്തപുരം: കോട്ടയത്ത് ബാറുകളിൽ നിന്ന് കൈക്കൂലി വാങ്ങിയ പരാതിയിൽ കോട്ടയം മുൻ...