ചെര്‍പ്പുളശ്ശേരി: രണ്ട് വയസുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം ഒളിച്ചോടിയ സംഭവത്തിൽ യുവതിയും കാമുകനും റിമാൻഡിൽ. മുന്നൂര്‍ക്കോട് പുലാക്കല്‍ മുഹമ്മദ് ബെന്‍ഷാം, കാമുകിയായ തൃക്കടീരി കീഴൂര്‍റോഡ് കരിയാമുട്ടി പുത്തന്‍ പീടികയ്ക്കല്‍ ഷഫ്നാത്ത് എന്നിവരെയാണ് ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് ബെന്‍ഷാമിനൊപ്പം ഷാഫ്നാത്ത് വീട് വിട്ടതെന്നു പോലീസ് പറയുന്നു. രാത്രി ഒരു മണിയോടെ വീട്ടില്‍ എത്തിയ ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് ആണ് ഷഫ്നാത്ത് വീട്ടിൽ ഇല്ലെന്ന കാര്യം അറിഞ്ഞത്. കുട്ടിമാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. വീട്ടിലുള്ളവര്‍ ഷഫ്നാത്ത് വീട് വിട്ടിറങ്ങിയത് അറിഞ്ഞില്ലായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ചെര്‍പ്പുളശ്ശേരി പോലീസിന് പരാതി നൽകുകയായിരുന്നു.