കിള്ളിമംഗലം: തൊണ്ടയില്‍ ഗുളിക കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍കാവ് കടമാന്‍കോട്ടില്‍ ജാഫറിന്റേയും ഹസീനയുടേയും മകന്‍ അഹമ്മദ് ഫായിസാണ് മരിച്ചത്. ഗുളിക കഴിക്കുന്നതിനിടയില്‍ ശ്വാസനാളത്തില്‍ കുടുങ്ങിയാണ് കുട്ടിയുടെ മരണം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. രാത്രിയില്‍ കുഞ്ഞിന് അലര്‍ജിക്കുള്ള ഗുളികള്‍ നല്‍കിയതിനെത്തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ വീട്ടുകാര്‍ ചേലക്കര ജീവോദയ മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
തൊണ്ടയില്‍ ഗുളിക കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം
RECENT NEWS
Advertisment